‘‘കണ്ണു മഞ്ഞളിച്ചു പോയി; ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു ’’ - രാത്രി അപകടങ്ങൾ ഓർത്തെടുക്കുമ്പോൾ പല ഡ്രൈവർമാരും ആവർത്തിക്കുന്നൊരു കാര്യമാണിത്. വെളിച്ചം വില്ലനാകുന്ന കഥ. കാഴ്ച തെളിക്കേണ്ട വെളിച്ചം തന്നെ വഴി മറയ്ക്കുന്ന അവസ്ഥ രാത്രി വാഹനമോടിച്ചിട്ടുള്ള എല്ലാവരും അനുഭവിച്ചിട്ടുള്ളതായിരിക്കും. എതിരെ വരുന്ന വാഹനത്തിൽ നിന്നുള്ള കണ്ണഞ്ചിക്കുന്ന പ്രകാശം കാഴ്ച ഇല്ലാതാക്കുന്ന എട്ടോ പത്തോ സെക്കൻഡ് നേരം കൊണ്ട് വാഹനം എത്ര ദൂരം മുന്നോട്ടു പോയിട്ടുണ്ടാകും. ഈ ദൂരത്തിനിടെ എന്തൊക്കെ സംഭവിച്ചുകൂടാ? ഇത്തരത്തിൽ ഡ്രൈവിങ്ങിനിടെ അമിതമായി ‘ലൈറ്റടിച്ച്’ കാഴ്ച മറയ്ക്കുന്നവരെ ‘ലക്സ് മീറ്റർ’ പരിശോധനയിലൂടെ പൊക്കാൻ മോട്ടോർ വാഹന വകുപ്പും തീരുമാനിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് 35 വാട്സ്, കാറുകൾക്ക് 65 വാട്സ്, ഭാരവാഹനങ്ങൾക്ക് 75 വാട്സ്. മോട്ടോർ വെഹിക്കിൾ ആക്ടിൽ പറയുന്ന പ്രകാരം വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പ്രകാശത്തിന്റെ തോത് ഇങ്ങനെയാണ്. വാഹനത്തിന്റെ മുൻ ഭാഗത്ത് ഒറ്റ നിരയിൽത്തന്നെ വേണം ഇവയൊക്കെ ഘടിപ്പിക്കാനും. പ്രകാശത്തിന്റെ അനുവദനീയമായ തോതിലുള്ള ഹെഡ്‌ലൈറ്റുകളാണോ നിങ്ങൾ ഉപയോഗിക്കുന്നത്? രാത്രി യാത്രയ്ക്കിടെ എതിരേ വരുന്ന വാഹനത്തിനു ലോ ബീം ലൈറ്റുകൾ നൽകി മര്യാദ കാട്ടുന്നവർ എത്രപേരുണ്ട്?
HIGHLIGHTS
- രാത്രികാല അപകടങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നത് ഹെഡ് ലൈറ്റുകളും?
- ഹെഡ് ലൈറ്റുകളുടെ അമിത പ്രകാശത്തിന്റെ ദോഷ വശങ്ങൾ എന്തെല്ലാം?
- ലൈറ്റ് മോഡിഫിക്കേഷൻ; കേരളത്തിലും വൻ വർധന