ADVERTISEMENT

കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍ മികച്ച യാത്രാ മാര്‍ഗമായി മാറുന്നു. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ കുറഞ്ഞ വിലയിലുള്ള നഗരയാത്രകള്‍ക്ക് അനുയോജ്യമായ അഞ്ച് ഇവികളെ പരിചയപ്പെടാം. 

MG COMET EV BROCHURE

എംജി കോമറ്റ് ഇവി

നഗരയാത്രകളില്‍ ഏറ്റവും അനുയോജ്യമായ ചെറു ഇവികളുടെ കണക്കെടുത്താല്‍ മുന്നിലുണ്ടാവും എംജി കോമറ്റ് ഇവി. താരതമ്യേന എളുപ്പം ഏതു തിരക്കിലൂടെയും കൊണ്ടുപോവാനും പാര്‍ക്കു ചെയ്യാനുമെല്ലാം കോമറ്റിന് സാധിക്കും. വാഹനം പോലെ തന്നെ ചെറിയ ബാറ്ററിയും റേഞ്ചുമാണ് (230 കി.മീ) കോമറ്റിലുള്ളത്. ആയിരം കി.മീ യാത്ര ചെയ്യാന്‍ 519 രൂപ മാത്രം മതിയെന്നാണ് എംജി നല്‍കുന്ന വാഗ്ദാനം. വില 6.99- 9.14 ലക്ഷം രൂപ. 

tata-tiago-ev-9

ടാറ്റ ടിയാഗോ ഇവി

ഇവികളുടെ ലോകത്തേക്ക് കാലെടുത്തുവെക്കുന്നവര്‍ക്ക് അനുയോജ്യമായ ടാറ്റയുടെ കാറാണ് ടിയാഗോ ഇവി. പണത്തിനൊത്ത മൂല്യമുള്ള കാറെന്ന് ടാറ്റയുടെ അവകാശവാദം. നഗരയാത്രകളില്‍ മുതല്‍ക്കൂട്ടാവുന്ന റേഞ്ചും കാര്യക്ഷമതയും. രണ്ടു മോഡലുകളുണ്ട് റേ‍ഞ്ച്കൂടിയ മോഡലിന് 24 കിലോവാട്ട് ബാറ്ററിയും (315 കിലോമീറ്റർ വരെ റേഞ്ചുമുണ്ട്. അടിസ്ഥാന മോഡലിന് 19 കിലോവാട്ട് ബാറ്ററിയം 250 കിലോമീറ്റർ വരെ റേഞ്ചും. വില 7.99- 11.89 ലക്ഷം രൂപ.

Citroen eC3
Citroen eC3

സിട്രോണ്‍ ഇസി 3

നാലുപേര്‍ക്ക് വിശാലമായി യാത്ര ചെയ്യാന്‍ പറ്റിയ ഇവിയാണ് തേടുന്നതെങ്കില്‍ അതിനുള്ള ഉത്തരമാണ് സിട്രോണ്‍ ഇസി3. യാത്രാസുഖവും പുറംകാഴ്ച്ചയും ഒരുപോലെ നല്‍കുന്ന വാഹനം. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ ആദ്യ വൈദ്യുത കാര്‍. 29.2kWh ബാറ്ററി വഗ്ദാനം ചെയ്യുന്ന റേഞ്ച് 320 കി.മീ. വില 11.61 ലക്ഷം-13.35 ലക്ഷം രൂപ. 

tata-tigor-ev

ടാറ്റ ടിഗോര്‍ ഇവി

തിയാഗോയേക്കാള്‍ കൂടുതല്‍ സ്ഥലം, ബാറ്ററി, റേഞ്ച്, പെര്‍ഫോമെന്‍സ് എന്നിവയെല്ലാം തേടുന്നവര്‍ക്ക് ടിഗോര്‍ ഇഷ്ടപ്പെടും. മികച്ച യാത്രാസുഖവും കരുത്തുമുള്ള വാഹനമാണ് ടിഗോര്‍. 26kWh ബാറ്ററി നല്‍കുന്ന റേഞ്ച് 315 കി.മീ. സുരക്ഷാ റേറ്റിങില്‍ 4 സ്റ്റാര്‍ ലഭിച്ചതും ടിഗോര്‍ ഇവിക്ക് ഗുണം ചെയ്തു. വില 12.49- 13.75 ലക്ഷം രൂപ. 

tata-punch-ev-8

ടാറ്റ പഞ്ച് ഇവി

രണ്ടു മോഡലുകളിലായി അഞ്ച് മോഡലുകളിൽ ടാറ്റ പഞ്ച് ഇവി എത്തുന്നു. റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം മുതല്‍ 13.29 ലക്ഷം രൂപ വരെ. ലോങ് റേഞ്ചിന് 12.99 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെ. 25 kWh ബാറ്ററി പാക്കിന് 315 കി.മീയും 35kWh ബാറ്ററി പാക്കിന് 421 കി.മീയുമാണ് റേഞ്ച്. ഉയര്‍ന്ന മോഡലുകളില്‍ 360 ഡിഗ്രി ക്യാമറ, ലതറേറ്റ് സീറ്റുകള്‍, ഇലക്ട്രോണിക് പാര്‍ക് ബ്രേക്ക്, കണക്ടഡ് കാര്‍ ടെക്ക്, വയര്‍ലെസ് ചാര്‍ജര്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ക്രൂസ് കണ്‍ട്രോള്‍, സണ്‍റൂഫ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ലഭ്യമാണ്. 190 എംഎം ഗ്രൗണ്ട് ക്ലിയറിന്‍സും പഞ്ചിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു.

English Summary:

Top 5 affordable electric cars in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com