Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാവുമോ ടാറ്റ സിയറയെ

Tata Sierra

ഒരു കാലത്ത് ഇന്ത്യൻ‌ എസ് യു വി പ്രേമികളെ ത്രസിപ്പിച്ച വാഹനമായിരുന്നു ടാറ്റ സിയാറ. ഇന്ത്യയിൽ തന്നെ നിർമിച്ചു പുറത്തിറങ്ങിയ ആദ്യ എസ് യു വി. ഇന്ത്യയ്ക്ക് എസ്‌യുവിത്തം പരിചയപ്പെടുത്തിയ ടാറ്റ സിയറയ്ക്ക് 25 വയസ്സ്. 2000 ൽ ഉൽപാദനം നിർത്തിയെങ്കിലും ഇപ്പോഴും വാഹനപ്രേമികളുടെ മനസ്സിൽ സിയറയുടെ ചതുര രൂപം ഉടയാതെ നിൽക്കുന്നു. ഒട്ടേറെ പ്രത്യേകതകൾ ടാറ്റ സിയറ അവതരിപ്പിച്ചിരുന്നു. 1991 ൽ പുറത്തിറങ്ങുമ്പോൾ പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന െചയ്തു നിർമിച്ച വാഹനം എന്നൊരു വിശേഷണം സിയറയ്ക്കുണ്ട്. ടാറ്റയുടെ 207 ട്രക്ക് പ്ലാറ്റ്ഫോമിൽ നിർമിക്കപ്പെട്ട ഈ എസ്‌യുവിയെ അന്നു വിദേശങ്ങളിലേക്കു കയറ്റി അയച്ചിരുന്നു.

Tata Sierra Advertisement

ടാറ്റ ടെൽകോസ്പോർട്ട് എന്ന പേരിൽ സ്െപയിനിലും മറ്റും സിയറ വിലസി. സ്ഥാനക്രമീകരണ സൗകര്യമുള്ള പവർ സ്റ്റിയറിങ്, പവർ വിൻഡോ, എസി എന്നിവ സിയറയിലൂടെ െസഗ്‌മെന്റ് ഫസ്റ്റ് ആയി അവതരിപ്പിക്കപ്പെട്ടു. സിനിമകളിൽ ടുടോൺ നിറമുള്ള സിയറകൾ വില്ലനൊപ്പവും നായകനൊപ്പവും നിറഞ്ഞാടി. പല വിളിപ്പേരുകൾ സിയറയ്ക്കുണ്ടായിരുന്നു. പിൻസീറ്റിലെ സ്ഥലസൗകര്യം സഞ്ചരിക്കുന്ന െബഡ്റൂം എന്ന വിശേഷണം സിയറയ്ക്കു നേടിക്കൊടുത്തു. വലിയ എസ്‌യുവി ആയിരുന്നെങ്കിലും അഞ്ചുപേർക്കു മാത്രമേ സഞ്ചരിക്കാൻ കഴിയുമായിരുന്നുള്ളൂ. ആ അഞ്ചുപേർ രാജാക്കൻമാരെപോലെ യാത്ര െചയ്യണമെന്നു ടാറ്റയ്ക്കു നിർബന്ധമുള്ളതുകൊണ്ടാവാം ലെഗ്റൂം െഹഡ്റൂം ലഗേജ് റൂം എന്നിവ താരതമ്യത്തിനപ്പു റമായിരുന്നു. മൂന്നുഡോറുകളുള്ള സിയറയുടെ പിന്നിലെ ഗ്ലാസിനെ ഫിഷ്ടാങ്ക് ഗ്ലാസ് എന്നായിരുന്നു വിളിച്ചിരുന്നത്. തുറക്കാൻ പറ്റാത്ത ഈ വലിയ ഗ്ലാസ് സിയറയ്ക്കു നൽകിയ ചന്തം ഒന്നുേവറെതന്നെയാണ്. ഇന്ത്യയുടെ ആദ്യ യഥാർഥ എസ്‌യുവി എന്നു വേണമെങ്കിൽ സിയറയെ വിളിക്കാം.

tata-sierra

തലയെടുപ്പുള്ള രൂപവും വലിയ ടയറുകളും ഓപ്ഷണൽ ഫോർവീൽ ഡ്രൈവ് േവരിയന്റും അന്നത്തെ കാറുകളിൽനിന്നു സിയറയെ വേറിട്ടുനിർത്തി. 1948 സിസി ഫോർ സിലിണ്ടർ എൻജിൻ 90 പിഎസ് കരുത്തു നൽകിയിരുന്നെങ്കിലും ഭാരമേറിയ ഈ ഭീമൻ കുതിപ്പിൽ പിന്നോട്ടായിരുന്നു. 5 ഗീയറുകൾ. പരമാവധി വേഗം മണിക്കൂറിൽ 135 കിലോമീറ്റർ. ടർബോ മോഡലുകൾ പിന്നീട് വിപണിയിലെത്തിച്ചു. സിയറയുടെ അന്നത്തെ പരസ്യങ്ങൾ ശ്രദ്ധേയമായിരുന്നു. സഞ്ചരിക്കാൻ റോഡ് േവണമെന്നില്ല എന്ന മട്ടിൽ തനി എസ്‌യുവി ശൈലിയിലായിരുന്നു സിയറയുടെ മാർക്കറ്റിങ്. നായകൻ ഓഫിസിൽനിന്നു വന്ന് വീട്ടിലെ പോർച്ചിൽ സിയറയെ പാർക്ക് ചെയ്യുന്നു. ശേഷം ഹോളിഡേ മൂഡിൽ കറങ്ങാനുള്ള തയാറെടുപ്പു നടത്തുന്നു. ഇതിനിടയിൽ സിയറ തനിയെ സ്റ്റാർട്ട് ആയി കാട്ടിലും മേട്ടിലും കറങ്ങി ചെളിയിൽ കുളിച്ച് േപാർച്ചിലെത്തുന്നു. നായകൻ ഫ്രീക്ക് സ്റ്റൈലിൽ സിയറ ഓടിച്ചുേപാവുന്നു. ഏതു സാഹചര്യത്തിനും പറ്റിയ വാഹനം എന്നതു തന്നെയായിരുന്നു സിയറയുടെ ഏറ്റവും നല്ല വിശേഷണം. സിയറ തെളിച്ചിട്ട പാതയിലൂടെ ഒട്ടേറെ എസ്‌യുവികളും ടാറ്റയുടെ തന്നെ സഫാരിയും കടന്നുവന്നു. പക്ഷേ, ചതുരവടിവിന്റെ ആ ആശാൻ ഇപ്പോഴും മുൻഗാമിയുടെ ഗമയിൽ കാണാമറയത്തുണ്ട്. സിയറയോളം പൗരുഷമുള്ള മറ്റൊരു വാഹനം ടാറ്റയിൽനിന്നു പിന്നെ വന്നിട്ടില്ല എന്നതും ഓർമകൾക്കു കാരണമാവുന്നു.

Your Rating: