Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി 800 കൺവെർട്ടബിൾ

maruti-800-convertable Maruti 800 Convertible

മനസ്സു വച്ചാൽ ‘മാരുതി’യെയും കൺവെർട്ടബിൾ കാറാക്കി മാറ്റാനാവുമെന്നു തെളിയിച്ചിരിക്കുകയാണ് ജഗ്ജിത് സിങ്. വാഹന വ്യവസായ രംഗത്തുള്ള 17 വർഷത്തെ പ്രവർത്തന പരിചയം കൈമുതലാക്കിയാണു സിങ് സെക്കൻഡ് ഹാൻഡ് ‘മാരുതി 800’ വാങ്ങി ‘കിടിലൻ ലുക്കു’ള്ള ‘കൺവെർട്ടബിൾ’ സ്പോർട്സ് കാർ യാഥാർഥ്യമാക്കിയത്. വികലാംഗർക്കായി വാഹനങ്ങൾ പരിഷ്കരിച്ചു നൽകുന്നതിലാണു ജഗ്ജിത് സിങ്ങിന്റെ വൈദഗ്ധ്യം. ഇത്തരത്തിൽ നൂറ്റി എഴുപതോളം വാഹനങ്ങൾ അദ്ദേഹം പരിഷ്കാരം വരുത്തി നൽകിയിട്ടുമുണ്ട്.

maruti-800-convertable-1 Maruti 800 Convertible

ഇതിനു ശേഷമാണ് ഏറെനാളായി മനസിലുള്ള സ്പോർട്സ് കാർ മോഹം യാഥാർഥ്യമാക്കാൻ സിങ് ഒരുങ്ങിയത്. താങ്ങാനാവാത്ത വിലകളിൽ സ്പോർട്സ് കാർ സ്വന്തമാക്കാനാവില്ലെന്ന തിരിച്ചറിവിലാണു സിങ് ഈ തീരുമാനമെടുത്തത്: ‘മാരുതി’യെ ‘കൺവെർട്ടബളാ’ക്കി രൂപാന്തരപ്പെടുത്തുക. മൂന്നു വർഷത്തോളം നീണ്ട കഠിനാധ്വാനത്തിനൊടുവിലാണു ‘മാരുതി’ പുതിയ രൂപത്തിലെത്തിയതെന്ന് സിങ് വിശദീകരിക്കുന്നു. അതേസമയം ചെലവായ പണത്തിന്റെ കണക്കിനെപ്പറ്റി അദ്ദേഹം മൗനവും പാലിക്കുന്നു. രൂപകൽപ്പനയ്ക്കായി പ്രത്യേക ഡൈകൾ തയാറാക്കേണ്ടിവന്നതും മറ്റും ചെലവ് കുത്തനെ ഉയർത്തിയെന്നു സിങ് പറയുന്നു.

maruti-800-convertable-2 Maruti 800 Convertible

വാണിജ്യാടിസ്ഥാനത്തിൽ ഇത്തരം കാറുകൾ നിർമിക്കണമെങ്കിൽ മുതൽമുടക്കാൻ സന്നദ്ധനായ പങ്കാളിയെ കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം പുതിയ കാർ കണ്ടവരെല്ലാം ‘മാരുതി കൺവെർട്ടബിളി’ൽ മനംമയങ്ങിയിരുപ്പാണ്. പക്ഷേ സർക്കാരിൽ നിന്നുള്ള വിവിധ അനുമതികൾ ലഭിക്കാത്തതിനാൽ ഇത്തരത്തിൽപെട്ട കൂടുതൽ കാറുകൾ നിർമിക്കാനാവില്ലെന്നു ജഗ്ജിത് സിങ് പറയുന്നു. മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ വിവിധ ടൂളുകളും മറ്റും സജ്ജീകരിക്കേണ്ടതുമുണ്ട്. ഇത്തരം അപര്യാപ്തതകളെ അതിജീവിച്ചാൽ ന്യായമായ വിലയ്ക്ക് സ്പോർട്സ് കാർ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

Your Rating: