Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേഗതയുടെ രാജാവ് 'പഗാനി'

pagani-huayra Pagani Huayra

വേഗത്തിന്റെ രാജാവാണ് യുവാൻ മാനുവൽ ഫാഞ്ജിയോ. ഫോർമുല വണ്ണിലെ അർജന്റീനിയൻ ഇതിഹാസം. പറഞ്ഞുവരുന്നത് ആ വേഗത്തിന്റെ കഥയല്ല. യുവാൻ ഫാഞ്ജിയോയുടെ വേഗാവേശം യാന്ത്രികവഴിയിലേക്ക് തിരിച്ചുവിട്ടൊരു പ്രസ്ഥാനം. പഗാനി ഓട്ടമൊബീൽസിന്റെ കഥയാണിത്. പഗാനി ഓട്ടമൊബീൽസ് സ്പോർട്സ് കാറുകളുടെ വിപണിയിലെ സൂപ്പർ നാമം. ഇറ്റലിയിലെ സാൻ സെസാറിയോ പനാരോയിൽ നിന്നു ലോകമൊട്ടാകെ കുതിച്ചുപായുന്നുണ്ട് പഗാനി കാറുകൾ

pagani-huayra-1 Pagani Huayra

അർജന്റീന ടു ഇറ്റലി

വേഗലോകത്തെ ഇറ്റാലിയൻ സാന്നിധ്യമാണെങ്കിലും പഗാനിയുടെ കഥ തുടങ്ങുന്നത് ആ നാട്ടിലൊന്നുമല്ല. ഇറ്റലിയിലെ മിലാനിൽ നിന്ന ഏകദേശം 12000 കിലോമീറ്ററുകൾക്കപ്പുറത്ത്, അർജന്റീനയിലെ കാസിൽഡയിലാണ് പഗാനി ഗാഥയുടെ തുടക്കം. ഹൊറാസിയോ പഗാനി എന്ന പഗാനി ഓട്ടമൊബീൽസ് സ്ഥാപകന്റെ ജീവിതയാത്ര തുടങ്ങുന്നത്. പന്ത്രണ്ടാം വയസിൽ കാറുകളുടെ ചെറുപതിപ്പുകൾ സൃഷ്ടിച്ച പയ്യൻ പഗാനി തന്റെ ഇഷ്ടം വ്യക്തമാക്കി. പിന്നെ ടെക്നിക്കൽ സ്കൂളിൽ നിന്നു ഡിപ്ലോമ, യൂണിവേഴ്സിറ്റി ഓഫ് ലാ പ്ലാറ്റയിൽ നിന്ന് ഇൻഡസ്ട്രിയൽ ഡിസൈൻ, റൊസാരിയോ യൂണിവേഴ്സിറ്റിയിൽ നിന്നു മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം എന്നിവ നേടി. കാരവനുകളും ട്രെയിലറുകളും ഡിസൈൻ ചെയ്തും നിർമിച്ചും തുടങ്ങിയ പഗാനി 1978 ൽ ഫോർമുല 2 സിംഗിൾ സീറ്റുകളുടെ ഡിസൈനിങ് പഠിച്ചതോടെയാണ് വഴിമാറ്റിപ്പിടിച്ചത്. ഷെവർലെ പിക്ക് അപ്പുകൾക്കു വേണ്ടി ക്യാംപർ വാൻ നിർമിച്ചു തുടങ്ങിയ പഗാനിയുടെ ദൗത്യം ഫോഡ്, ടൊയോട്ട, പ്യൂഷേ പിക്ക് അപ്പുകളിലേക്കും നീണ്ടു. 1983 ൽ പഗാനി അർജന്റീന വിട്ട് ഇറ്റലിയിലേക്ക്

pagani-zonda-roadster-2003 Pagani Zonda 2003

പഗാനി നിരത്തുകളിലേക്ക്

ഇറ്റലിയിൽ ജീപ്പ് ടീമിനൊപ്പമായിരുന്നു. ഹൊറാസിയോ പഗാനി എന്ന മെക്കാനിക്കൽ എൻജീനിയറുടെ ആദ്യദൗത്യം. 1988 ൽ പഗാനി കോംപോസിറ്റ് റിസർച്ച് ആരംഭിച്ച ഹൊറാസിയോ പഗാനി ലംബോർഗിനി കാറുകൾക്കുള്ള ഘടകങ്ങളാണു നിർമിച്ചത്. വൈകാതെ സ്വന്തം കാറിന്റെ ഗവേഷണത്തിനും അർജന്റീനക്കാരൻ സമയം കണ്ടെത്തി. സി– 8 പ്രോജക്ട് എന്നു വിശേഷിപ്പിച്ച കാറുനായി പഗാനി മനസിൽ കരുതിയ പേര് ഇതാണ്-ഫാ‍്ജിയോ എഫ് 1. ഫോർമുല വൺ ട്രാക്കുകളിൽ അശ്വമേധം നടത്തിയ അർജന്റീനയുടെ ഇതിഹാസ ഡ്രൈവർ യുവാൻ ഫാഞ്ജിയോ പിൽക്കാലത്ത് ഇറ്റലിയിലേക്ക് കുടിയേറിയ ഓട്ടമൊബീൽ പ്രേമിയുടെ സുഹൃത്ത് ആയി മാറിയിരുന്നു.

1992 ൽ പഗാനി ഓട്ടമൊബീൽസ് പ്രവർത്തനം ആരംഭിച്ചു. അതേ വർഷം തന്നെ ഫാഞ്ജിയോ എഫ് -1 പ്രോട്ടോ ടൈപ്പിന്റെ നിർമാണത്തിനും തുടക്കമായി. ഡള്ളാര വിൻഡ് ടണലിൽ വിജയകരമായി ടെസ്റ്റ് റൺ നടത്തിയ പഗാനി വി-12 എൻജിൻ കാറിനെ മെഴ്സിഡീസ് ബെൻസാണു വിതരണത്തിനേറ്റെടുത്തത്. എന്നാൽ ഫാഞ്ജിയോ എഫ് -1 എന്ന പേരിനു പകരം സോണ്ടാ സി 12   എന്ന പേരിലാണ് പഗാനിയുടെ കാറുകൾ 1999 ലെ ജനീവ മോട്ടോർ ഷോയിലൂടെ അവതരിപ്പിക്കപ്പെട്ടത്. 1995 ൽ യുവാൻ മാനുവൽ ഫാഞ്ജിയോ അന്തരിച്ചതോടെ ആ പേര് വിപണനം ചെയ്യുന്നതിൽ നിന്നു ഹൊറാസിയോ ആദരപൂർവം പിൻവാങ്ങുകയായിരുന്നു.

pagani-zonda-2011 Pagani Zonda 2011

പഗാനി പ്രൊഡക്ഷൻസ്

2005 ൽ നിലവിലുള്ള നിർമാണം  മൂന്നിരട്ടിയാക്കി ഉയർത്താൻ ലക്ഷ്യമിട്ട പഗാനി 2007 ൽ യു എസ് മാർക്കറ്റിലേക്കും കാറോടിച്ചെത്തി. സി–12 ന്റെ 5987 സി സി മുതൽ 7291 സി സി വരെയുള്ളവയും പഗാനി സോണ്ട ജി ആർ എന്ന റേസിങ് കാറും സോണ്ട എഫ് മോഡലിലുള്ള റോഡ്സ്റ്ററും ക്ലബ്സ്പോർട്ടും പഗാനിയുടെ ആദ്യപതിപ്പിന്റെ പിൻഗാമികളായെത്തി. 2009 ൽ സോണ്ട സിൻക്വേ എന്ന കാർബൻ ടൈറ്റാനിയം ഫൈബർ നിർമിതി വന്നു. അതേ വർഷം തന്നെ സോണ്ട സിൻക്വേ റോഡ്സ്റ്റർ മോഡലും എത്തി. വെറും 3.4 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കുന്നവയാണ് സിൻക്വേ. 200 കിമീ ആകാൻ വേണ്ടത് 9.6 െസക്കൻഡുകൾ. ഉയർന്ന േവഗം മണിക്കൂറിൽ 349 കിേലാമീറ്റർ. സിൻക്വേയുെട 2.1 െസക്കൻഡ് െകാണ്ടു100 കിമീ െതാടുന്ന മിന്നൽ േമാഡലും ഇതോടൊപ്പമെത്തി. 2010 ൽ ഇറ്റാലിയൻ എയർഫോഴ്സിനെ എയ്റോബാറ്റിക് സ്ക്വാഡ്രണിന്റെ അൻപതാം പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്ന പഗാനി സവിശേഷ പതിപ്പാണ് സോണ്ട ട്രൈകളർ. കാർബൺ ടൈറ്റാനിയം ചേസിസിലുള്ള ഈ കാറിന് മെഴ്സിഡീസ് എഎംജിവി 12 എൻജിനാണുണ്ടായിരുന്നത്.

pagani-zonda-revolucion Pagani Zonda Revolucion

മണിക്കൂറില്‍ 100 കീമി ൈകവരിക്കാൻ േവണ്ടത് 3.2 െസക്കൻഡുകൾ. 2015 വരെയുള്ള തുടർച്ചയായ വർഷങ്ങളിലായി സോണ്ടയുടെ വിവിധ വകഭേദങ്ങൾ പഗാനി അവതരിപ്പിച്ചു. 2012 ൽ എഫ് വൺ ചാംപ്യൻ ലൂയിസ് ഹാമിൽട്ടനാണ് സോണ്ട 760 എൽഎച്ച് മോഡൽ അവതരിപ്പിച്ചത്. 2015 ൽ പുറത്തിറങ്ങിയ. സോണ്ട 760 എക്സ് ആണ് ഈ വിഭാഗത്തിലെ പുത്തൻ പതിപ്പ്. 2011 ൽ ഓൺൈലനിലൂെട ഒട്ടേറെ ചിത്രങ്ങളുമായി ഔദ്യോഗിക അവതരണം നടത്തി േലാകത്തെ അമ്പരപ്പിച്ച പഗാനി കാറാണ് ഹ്വായ്റ. കാറ്റിന്റെ  രാജാവ് എന്നതുമായി ബന്ധപ്പെട്ടാണ് ഹ്വായ്റ എന്ന േപര്. ആ വർഷം തന്നെ ജനീവയിൽ അരങ്ങേറ്റം നടത്തിയ ഹ്വായ്റ പ്രതിവർഷം 40 എണ്ണം മാത്രമേ പഗാനി നിർമിക്കുകയുള്ളൂ. വില 9.6 േകാടി രൂപയും. നാലായിരത്തോളം ഘടകങ്ങൾ ഉപയോഗിച്ചാണ് ഹ്വായ്റയുടെ ബോഡി നിർമാണം. മെഴ്സിഡീസ് എഎംജിയുടെ ഭാരം കുറഞ്ഞ എൻജിനാണ് ഇതിന്. ഉയർന്ന വേഗം മണിക്കൂറിൽ 378  കിലോമീറ്റർ സ്പോർട്സ് കാർ വിപണിയിൽ തങ്ങളുടേതായ സാമ്രാജ്യം പടുത്തുയർത്തിയ പഗാനിയുടെ ജൈത്രയാത്ര ഇന്നും തുടരുന്നു.

Your Rating: