Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിത യാത്രയ്ക്ക് കാശു മുടക്കാം

02-helmet-fullface

കുടുംബമായുള്ള ദൂരയാത്രകൾക്കു പോലും ബൈക്ക് തിരഞ്ഞെടുക്കുന്ന കാലമാണ്. ബൈക്ക് യാത്രയുടെ ത്രിൽ ഒരു ആഡംബരവാഹനത്തിനും നൽകാനാകില്ലെന്നതു തന്നെ കാരണം. പക്ഷേ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. ചെറിയയാത്രയിൽ പോലും സേഫ്റ്റി ഗിയർ ധരിക്കാൻ ചെറുപ്പക്കാർ തയാറാകുന്നത് ഇതിനാലാണ്. ദീർഘദൂര ബൈക്ക് യാത്രക്കാർക്കും സാധാരണക്കാർക്കുമെല്ലാം ആശ്രയിക്കാവുന്ന ചില സുരക്ഷാ സങ്കേതങ്ങൾ പരിചയപ്പെടാം.

10000 രൂപയിൽ തുടക്കം : ഇപ്പോൾ വരുമാനം 20 കോടി

ഹൈ സേഫ്റ്റി ഹൈൽമറ്റുകൾ

01-helmet

പൊലീസ് പിടിക്കാതിരിക്കാനല്ല, സ്വന്തം സുരക്ഷയ്ക്കു വേണ്ടിയാണു ഹെൽമറ്റ് വാങ്ങുന്നതെങ്കിൽ ഗുണനിലവാരം കൂടി പരിഗണിക്കുന്നതു നന്നാകും. ഉയർന്ന സുരക്ഷാ ഘടകങ്ങൾ ഉള്ള ഹെൽമറ്റുകൾക്കു 4,000 മുതൽ 8,000 രൂപ വരെയാകും. വില അൽപം കൂടുതലാണെങ്കിലും സുരക്ഷയ്ക്കു പ്രാധാന്യം നൽകിയാണ് ഇവയുടെ രൂപകൽപന. ആന്റിക്രാഷ്, ഫോഗ് റെസിറ്റന്റ്, ഗ്ലെയർ റെസിസ്റ്റന്റ് സാങ്കേതിക വിദ്യയാണ് ഇവയുടെ പ്രത്യേകത. ഡ്യൂവൽ വൈസർ, 1.5 ഇഞ്ച് കനത്തിൽ മൃദുവായ പാഡിങ്, നോസ് പാഡ്, ചിൻ സപ്പോർട്ട്, പല ഭാഗങ്ങളിലായുള്ള വെന്റിലേഷൻ തുടങ്ങിയവ യാത്രയിൽ നല്ല കംഫർട്ട് നൽകും.

ട്രെയിനുകളിലെ മഹാരാജ

ഹെൽമറ്റ് ലൈറ്റ് കിറ്റ്

helmet

ബൈക്കപകടങ്ങൾ മിക്കതും നടക്കുന്നതു രാത്രിയിലാണ്. ബൈക്ക് ഓടിക്കുന്നവരെ നന്നായി കാണാനാകാത്തതാണു പല അപകടങ്ങൾക്കും കാരണം. ഹൈൽമറ്റിൽ തന്നെയുള്ള എൽഇഡി ലൈറ്റ് സിസ്റ്റം ഇത്തരം അപകടങ്ങൾ കുറയ്ക്കും. മാർക്കറ്റിലെ പുതിയ ട്രെൻഡായ ലൈറ്റ്ഫ്യൂരി സൈട്രോൺ കിറ്റിന് 4,000 രൂപയോളം വിലയാകും. പക്ഷേ ഗുണമേറെയാണ്.
രാത്രി യാത്രയിൽ ഒന്നര കിലോമീറ്റർ അകലെനിന്നു വരെ ബൈക്ക് ഓടിക്കുന്നയാളെ കാണാനാകും. ഒരു വർഷം വാറന്റിയുള്ള കിറ്റിൽ എൽഇഡി വയറും സ്ട്രിപ്പും കൺട്രോൾ യൂണിറ്റുമാണുള്ളത്. ഈ യൂണിറ്റ് വേണ്ടപ്പോൾ ഇളക്കിമാറ്റാം. സമീപത്തുകൂടി വരുന്ന വണ്ടികളുടെ ശബ്ദം സെൻസ് ചെയ്ത് ഓട്ടോമറ്റിക്കായി ലൈറ്റ് കത്തിക്കുന്ന ടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

10000 രൂപയിൽ തുടക്കം : ഇപ്പോൾ വരുമാനം 20 കോടി

നീ ഗാർഡ്, ഗ്ലൗസ്

019-knee-guard

ഗ്ലൗസുകൾക്ക് 400 മുതൽ 2,000 രൂപ വരെയാണു വില. വിരലുകൾക്കും സന്ധികൾക്കും സംരക്ഷണം നൽകുന്ന തരത്തിലാണു ഡിസൈൻ. വാട്ടർപ്രൂഫാണ് മിക്കവയും. ലെതർ, തുണി, മെഷ് ഇവ സംയോജിപ്പിച്ചുള്ള നിർമാണവും വെന്റിലേഷനും മികച്ച കംഫർട്ട് തരും.
ബയോണിക് ആക്‌ഷനുള്ള (ശരീര ചലനങ്ങൾക്കനുസരിച്ചു സ്വയം ക്രമീകരിക്കുന്ന) നീ ഗാർഡുകൾക്ക് 3,500 രൂപയോളം വിലയാകും. വലിയ റോഡപകടങ്ങളിൽ പോലും ഇവ സുരക്ഷ നൽകുമെന്ന് അനുഭവസ്ഥർ പറയുന്നു. മൃദുവായ പാഡിങ്ങുള്ളതിനാൽ ധരിക്കാനും സുഖമാണ്.

റോഡാണിത് റേസ് ട്രാക്കല്ല

ജാക്കറ്റുകൾ

06-allweather-jackets

മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കുന്ന ജാക്കറ്റുകൾക്കു 3500 മുതൽ 12,000 രൂപ വരെ വിലവരും. ഇവയുടെ ഹാ‍ർഡ് ഷെൽ അപകടങ്ങളിൽ നിന്നു സംരക്ഷണം നൽകും. മഴയത്ത് ഉപയോഗിക്കാനുള്ള റെയ്ൻ ലൈനറുകൾ, ഊഷ്മാവ് നിയന്ത്രിക്കുന്ന തെർമൽ ലൈനറുകൾ, സുഖകരമായ വായുസഞ്ചാരം ഇവയെല്ലാം പുതിയ ജാക്കറ്റുകൾ ഉറപ്പുതരുന്നു. വളരെപ്പെട്ടെന്ന് അഴുക്കു പിടിക്കാത്ത തരത്തിലാണ് ഇവയുടെ ഡിസൈൻ.
നഗരയാത്രയ്ക്കു പ്രധാനമായും ഹെൽമറ്റും ഗൗസും മതിയാകും. ചെലവ് 4,000 രൂപ. ദീർഘദൂര യാത്രകളാണെങ്കിൽ ഹെൽമറ്റ്, ജാക്കറ്റ്, ഗൗസ് തുടങ്ങിയവയെല്ലാം കരുതാം. ചെലവ് 10,000 മുതൽ 15,000 വരെ. ഹൈവേ ടൂറിസ്റ്റുകൾക്കായി സാഡിൽ ബാഗ്, ബോൾട്ട് ചാർജറുകൾ തുടങ്ങിയ അസെസറീസും മാർക്കറ്റിൽ ലഭ്യമാണ്.

വിവരങ്ങൾക്കു കടപ്പാട്: ഡിസ്ട്രിക്ട് 4, തിരുമല, ആലപ്പുഴ 

Your Rating: