Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10000 രൂപയിൽ തുടക്കം : ഇപ്പോൾ വരുമാനം 20 കോടി

jazz-my-ride

കേവലം പതിനായിരം രൂപ മൂലധനത്തിലാരംഭിച്ച് 20 കോടി വരുമാനത്തിലേക്കെത്തിയ സ്റ്റാർട്ടപ്പ് കമ്പനിയുടെ കഥ ഏതൊരു സംരഭകനേയും കൊതിപ്പിക്കും എന്നാൽ അത് ഓൺലൈൻ ഷോപ്പിംഗ് കമ്പനിയായ jazzmyrideനെക്കുറിച്ചാണെന്നറിയുമ്പോള്‍ ഇരട്ടിമധുരം. ഏത് യുവ സംരഭകന്റെയും മനസ്സിലെ ഹീറോസാണ് ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്, െടസ്​ല സിഇഒ എലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്, സുക്കർബര്‍ഗ് എന്നിവർ. ഇവരുടെ പ്രചോദിപ്പിക്കുന്ന ജീവിത കഥകളില്‍നിന്ന് ഊർജ്ജം ഉൾക്കൊണ്ട് സ്റ്റാർട്ടപ്പ് തുടങ്ങാൻ കണ്ണുംപൂട്ടി ഇറങ്ങിയ നിരവധി യുവാക്കളിലൊരാളാണ് സുനിൽ ദിൻഗ്ര. പതിനായിരം രൂപ മൂലധനവുമായി ഇറങ്ങിയ ഈ യുവാവിന്റെ വാർഷിക വരുമാനം ഇപ്പോൾ 20 കോടിയാണ്.

sunil-dhingra Sunil Dhingra, Co-founder, JazzMyRide. Photo Courtesy: Facebook

പതിനഞ്ചാം വയസ്സുമുതൽ ഓൺലൈനിൽ വസ്തുക്കൾ വാങ്ങുന്നതിൽ കൗതുകം കണ്ടെത്തിയ സാധാരണക്കാരനായ യുവാവായിരുന്നു സുനിൽ ദിൻഗ്ര, ബന്ധുക്കൾക്കൊപ്പം ഓൺലൈൻ ഷോപ്പിംഗിന്റെ രസം ആസ്വദിച്ച ആ കാലഘട്ടത്തിലേതന്നെ ഒരു ക്ലിക്കിൽ കൈയ്യിലെത്തുന്ന ആ കച്ചവടം കൊതിപ്പിച്ചു. ഭാവിയിൽ ഒരു ഓൺലൈൻ റിടെയിലറാകണമെന്ന ആഗ്രഹം മനസ്സിൽ അപ്പോഴേ വേരുറച്ചിരുന്നു, കാലം കുറേ കടന്നുപോയി ആ ആഗ്രഹം സഫലമാകാന്‍. ഇതോടെ 2012ൽ jazzmyride.com എന്ന ഓൺലൈൻ ഓട്ടോമോട്ടീവ് ആസെസെറീസ് ഷോപ്പിംഗ് വെബ്സൈറ്റ് പിറന്നു. വെറുതെയങ്ങ് വെബ്സൈറ്റ് തുടങ്ങുകയല്ല സുനിൽ ചെയ്തത്.

ഒരു കാലഘട്ടത്തെ പരീക്ഷണ നിരീക്ഷണങ്ങളുടെയും വിവരശേഖരണത്തിന്റെയും ഫലമായിരുന്നു ആ വെബ്സൈറ്റ്. ഓൺലൈൻ റീടെയ്​ലേഴ്സ് മാതൃകകളെ പഠിക്കുക, വെബ്സൈറ്റിൽ ലഭ്യമാക്കാൻ കഴിയുന്നവയും അവയുടെ വിതരണക്കാരെയും കണ്ടെത്തുക, പിന്നെ ബിസിനസിന്റെ അടിസ്ഥാനപരമായ കാര്യങ്ങളും മനസിലാക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ പൂർത്തിയാക്കിയശേഷമായിരുന്നു ഇദ്ദേഹം സ്റ്റാർട്ടപ്പ് തുടങ്ങിയത്.

മാത്രമല്ല പൂനെയിലെ സിമ്പയോയിസിസിൽനിന്ന് എംബിഎയും ടാററയിലെയും ഇൻഫോസിസിലെയും മഹീന്ദ്ര കോംവിവയിലെയുമൊക്കെ അനുഭവ സമ്പത്തും. ഇപ്പോൾ 150 കാറ്റഗറികളിലായി ഏകദേശം ഒരു ലക്ഷം വാഹന അനുബന്ധ വസ്തുക്കളാണ് വിൽക്കുന്നത്, ഏകദേശം 52 ബ്രാൻഡുകൾ ഇതിലുണ്ടാകും. കമ്പനികളിൽനിന്ന് ആസെസെറീസ് വാങ്ങി ആവശ്യക്കാർക്ക് എത്തിക്കുന്നതിനായി ബ്ലൂഡാർ‌ട്ട്, ഇകോം എക്സ്പ്രസ്, ഡിടിഡിസി തുടങ്ങി പത്തോളം കമ്പനികളുമായാണ് ജാസ്മൈറൈഡറിന് കരാറുള്ളത്.

യഥാർഥ നിർമ്മാതാക്കളിൽനിന്ന് ഔദ്യോഗികമായിത്തന്നെ ഉത്പന്നങ്ങൾ വാങ്ങുകയാണ് ജാസ്മൈറൈഡർ ചെയ്യുന്നത്. മാത്രമല്ല ഗുണനിലവാര പരിശോധനക്ക് കമ്പനിയിൽ നടക്കുകയും ചെയ്യും മാനുഫാക്ചറിംഗ് തകരാറുള്ളവ പോലും ഉപഭോക്താവിന് ലഭിക്കാതിരിക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നർഥം.