Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പര്‍ താരങ്ങൾ എക്സ്പൊ വേദിയിൽ

bollywood-stars-at-auto-2

വാഹന പ്രേമികളുടെ പൂരപ്പറമ്പാണ് ഓട്ടോ എക്സ്പൊ. നിരനിരയായി നിരത്തിയിട്ടിരിക്കുന്ന സൂപ്പർഹോട്ട് വാഹനങ്ങൾ. റോഡിൽ നിന്ന് ഒരുനോക്ക് കാണാൻ മാത്രം കിട്ടുന്ന വാഹനങ്ങളെ തൊട്ടറിയാനുള്ള സുവർണ്ണാവസരം. വാഹനങ്ങൾക്ക് കൂട്ടായി നിൽക്കുന്ന തരുണീ മണികൾ, ഓരോ എക്സ്പൊയും മനം നിറയ്ക്കുന്ന ഓർമ്മകളും കാഴ്ച്ചകളുമാണ് സമ്മാനിക്കുന്നത്. കൂടെ നാം ആരാധനയോടെ നോക്കിക്കാണുന്ന സൂപ്പർ താരങ്ങളുമെത്തിയാലോ? എക്സ്പൊ കൂടുതൽ മികച്ചതാകും അല്ലേ?

താരങ്ങളുടെ സാന്നിധ്യം കൊണ്ട് ആവേശം നിറഞ്ഞതായിരുന്നു പതിമൂന്നാമത് ഓട്ടോ എക്സ്പൊയും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ യുവതാരം വിരാട് കോഹ്‌ലി എന്നിവർക്കു പുറമെ ബോളിവുഡ് താരങ്ങളായ ജോൺ എബ്രഹാം, കത്രീന കെയ്ഫ്, ആലിയ ഭട്ട് തുടങ്ങിയവർ എക്സ്പൊയുടെ കാഴ്ച്ചകൾക്ക് നിറം പകർരാനെത്തി.

താരങ്ങളിൽ താരം സച്ചിൻ

sachin-tendulkar-mrf-pavili എം ആർ എഫ് പവലിയനിലെത്തിയ സച്ചിന്‍ ടെണ്ടുൽക്കർ. ചിത്രം സിബി മാമ്പുഴക്കരി.

ഇന്ത്യൻ ക്രിക്കറ്റ് ദൈവം സച്ചിൻ തന്നെയായിരുന്നു പതിമൂന്നാമത് എക്സ്പൊയിലെ മിന്നും താരം. ആദ്യ ദിനം ബിഎംഡബ്ല്യുവിന്റെ പുതിയ 7 സീരീസ് പുറത്തിറക്കാനെത്തിയ സച്ചിൻ രണ്ടാം ദിനം എംആർഎഫിന്റെ പവലിയനിലാണ് എത്തിയത്.

ഔഡിയ്ക്കു പകിട്ടേകി കോഹ്‌ലിയും ആലിയയും

virat-kohli-alia-bhat ഔഡിയുടെ മോഡൽ പ്രദർശിപ്പിക്കുന്ന വിരാട് കോഹ്‌ലിയും ആലിയ ഭട്ടും.

ഔഡി കാറുകളുടെ ആരാധകനാണ് ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ഔഡിയുടെ എസ് യു വി ക്യൂ 7, ലക്ഷ്വറി കാർ എ 8 എന്നിവ സ്വന്തമായുള്ള വിരാട്ടും, ചുരുങ്ങിയ ചിത്രങ്ങൾകൊണ്ടു തന്നെ ബോളിവുഡിന്റെ സ്വപ്നറാണിയായി മാറിയ ആലിയയും എത്തിയത് ഔഡിയുടെ സൂപ്പർകാർ ആർ 8 വി10 പ്ലസ് പുറത്തിറക്കാനാണ്.

കത്രീന കെയ്ഫ്

katrina-kaif-jaguar-expo ജാഗുവർ മോഡലിനരികെ ഫോട്ടോയ്ക്കു പോസു ചെയ്യുന്ന ബോളിവുഡ് സുന്ദരി കത്രീന കെയ്ഫ്.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വറിന്റെ പവലിയനിലാണ് കത്രീന കെയ്ഫ് എത്തിയത്. ജാഗ്വറിന്റെ എക്സ് ഇ സ്പോർട്സ് സലൂൺ മോഡൽ പുറത്തിറക്കാനാണ് ബോളിവുഡ് സ്വപ്ന സുന്ദരി എത്തിയത്. 39.9 ലക്ഷം മുതൽ 46.5 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ ഡൽഹി എക്സ് ഷോറൂം വില.

ബൈക്കുകളുടെ സ്വന്തം ജോണ്‍

john-abraham-auto-expo യമഹയുടെ ബൈക്ക് അവതരിപ്പിച്ചതിനു ശേഷം ജോൺ എബ്രഹാം.

ജോൺ എബ്രഹാമിനുള്ള ബൈക്ക് പ്രേമം പ്രശസ്തമാണ്. യമഹയുടെ പുതിയ ബൈക്ക് പുറത്തിറക്കാനാണ് ജോൺ ആദ്യം എത്തിയത്. പിന്നീട് നിസാന്റെ പവലിയനിലെത്തിയ താരത്തെ കമ്പനി തങ്ങളുടെ പുതിയ അമ്പാസിഡറാക്കി മാറ്റുകയും ചെയ്തു.

'ഹീറോ' ആയി രൺബീർ കപൂർ

ranbir-kapoor-hero-auto ഹീറോയുടെ ബൈക്ക് പവലിയനിൽ രൺബീർ കപൂർ.

ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോയുടെ സ്റ്റാളിലെത്തിയത് ഹീറോയുടെ ബ്രാൻഡ് അമ്പാസിഡറായ ബോളിവുഡ് താരം രൺബീർ കപൂറാണ്. സ്പ്ലെൻഡർ ഐസ്മാർട് 110 മോഡൽ പുറത്തിറക്കാനാണ് താരം എത്തിയത്. ഹോണ്ടയുമായുള്ള പങ്കാളിത്തം വേർപെടുത്തിയതിനു ശേഷം ഹീറോ പൂർണമായും തനിയെ നിർമിച്ച ആദ്യ മോഡലാണിത്.

bollywood-stars-at-auto-1

ക്രിക്കറ്റ് താരം പീയുഷ് ചൗള ലോഹിയ ഓട്ടോയിലെ താരമായിരുന്നു. ഇവരെ കൂടാതെ സഹീര്‍ ഖാൻ, കരൺ സി‌ങ് ഗ്രോവർ തുടങ്ങിയ താരങ്ങളും എക്സ്പൊയ്ക്ക് നിറക്കാഴ്ച്ചകളുമായി എത്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.