Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവിയിലേക്കുള്ള 5 കാറുകൾ

top-5-concept-cars-expo

പുതുമോഡലുകളുടെ അവതരണത്തിനൊപ്പം എക്സ്പൊയിൽ ഏറ്റവുമധികം നടക്കുന്നത് കൺസപ്റ്റ് കാറുകളുടെ അഥവാ ഭാവിയിലേക്കുള്ള കാറുകളുടെ പ്രദർശനമാണ്. റെനോ ക്വിഡ് 2014 എക്സ്പൊയിൽ കൺസപ്റ്റ് കാറായി എത്തിയതാണ്. 2 വർഷങ്ങൾക്കിപ്പുറം ക്വിഡ് ഇന്ത്യൻ നിരത്തുകൾ കീഴടക്കി കഴിഞ്ഞു. ഇത്തവണത്തെ എക്സ്പൊയിൽ എത്തിയ പ്രധാനപ്പെട്ട കൺസെപ്റ്റ് കാറുകൾ പരിചയപ്പെടാം.

ഒൗഡി പ്രൊലോഗ്

audi-prologue-concept

ഡിസൈനിലും ലുക്കിലും അടിമുടി മാറ്റവുമായെത്തുന്ന ഒൗഡി പ്രൊലോഗ് 2014–ലെ ലോസ് ഏഞ്ചൽസ് മോട്ടോർ ഷോയിലാണ് ആദ്യം പ്രദർശിപ്പിക്കപ്പെട്ടത്. 5 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള വാഹനത്തിന് പൂജ്യത്തിൽ നിന്ന് 100–ൽ എത്താൻ കേവലം 3.7 സെക്കൻഡുകൾ മതി. വി8 ബൈടർബോ എൻജിൻ 597 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കും. അതീവ നൂതന സുരക്ഷാ സൗകര്യങ്ങളും കാറിലുണ്ടാവുമെന്നാണ് ഒൗഡി അധികൃതർ നൽകുന്ന സൂചന.

മഹീന്ദ്ര എയ്റോ

xuv-aero-mahindra-auto-expo മഹീന്ദ്ര എക്സ് യു വി എയ്റോ

എക്‌സ് യു വി 500 നെ അടിസ്ഥാനമാക്കി വികസിപ്പിച്ച കൂപ്പെയ്ക്ക് മഹീന്ദ്രയുടെ പുതിയ എം ഹോക്ക് എൻജിനാണ് കരുത്തേകുന്നത്. വെറും ആറ് സെക്കന്‍ഡുകള്‍കൊണ്ട് വാഹനം പൂജ്യത്തില്‍നിന്ന് 60 കിലോമീറ്റർ വേഗമാര്‍ജിക്കും. അത്യാഡംബരം നിറഞ്ഞ ഇന്റീരിയറും എയ്റോയുടെ പ്രത്യേകതയാണ്. മൂന്ന് ഡോറുകളുള്ള കൺസെപ്റ്റാണ് എയ്റോ. വിവിധ ഡ്രൈവിങ് മോഡുകളും സസ്‌പെന്‍ഷന്‍ മോഡുകളും വാഹനത്തിനുണ്ട്. റേസ്, ഓഫ് റോഡ്, സ്ട്രീറ്റ്, സ്‌പോര്‍ട് എന്നിവയാണ് ഡ്രൈവിങ് മോഡുകള്‍.

മാരുതി ഇഗ്നിസ്

maruti-ignis-2016-expo മാരുതി ഇഗ്നിസ്

2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ മാരുതി ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലർ രൂപത്തിനുടമയാണ്. രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളു. എന്നാല്‍ ഇന്ത്യയിൽ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.3 ലിറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനും പുറത്തിറങ്ങുമ്പോഴുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്.

ടാറ്റ നെക്സോൺ

tata-nexon-unveiled-1 ടാറ്റ നെക്സോൺ

പന്ത്രണ്ടാമത് ഓട്ടോ എക്സ്പോയിൽ ടാറ്റ പ്രദർശിപ്പിച്ച കൊംപാക്റ്റ് എസ് യു വി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലുമായാണ് ടാറ്റ ഈ വർഷം എക്സ്പോയിൽ എത്തിയത്. നെക്സൺ എന്നു പേരിട്ടിരിക്കുന്ന വാഹനം ചെറു എസയു വി ഗണത്തിലാണ് പെടുന്നതെങ്കിലും ക്രോസ് ഓവർ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാറ്റ സെസ്റ്റ്, ബോൾട്ട് തുടങ്ങിയ വാഹനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നെക്സണും നിർമ്മിച്ചിരിക്കുന്നത്. സിക്കയിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ റേവ്ട്രോൺ പെട്രോൾ എന്‍ജിനാകും നെക്സൺ പെട്രോളിന്. പുതിയ 1.5 ലിറ്റർ റേവ്ട്രോർക്ക് എൻജിനുമായായിരിക്കും ഡീസൽ മോഡലിന്. റെഡി ടു റോഡ് മോഡലാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും എന്ന് പുറത്തിറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഡാറ്റ്സൺ ഗോ–ക്രോസ്

datsun-go-cross-concept ഡാറ്റ്സൺ ഗോ–ക്രോസ്

നിസാന്റെ ബജറ്റ് കാർ നിർമ്മാതാക്കളായ ഡാറ്റ്സണിന്റെ ചെറു എസ് യു വി കൺസെപ്റ്റാണ് ഗോ–ക്രോസ്. ഗോ പ്ലസിന്റെ പ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന കൺസെപ്റ്റ് ഉടൻ വിപണിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എൻജിന്‍ 5000 ആർപിഎമ്മിൽ 68 പിഎസ് കരുത്തും 4000 ആർപിഎമ്മിൽ 104 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.