Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്പൊ 2016–ലെ മികച്ച 5 കാറുകൾ

top-5-cars-auto-expo-2016

വാഹനവിപണിക്ക് അവേശമായി എക്സ്പൊ 2016 നോയിഡയിൽ പുരോഗമിക്കുന്നു. പ്രതീക്ഷിച്ചതും അപ്രതീക്ഷിതമായി കടന്നു വന്നതുമുൾപ്പടെ‌ ഒട്ടേറെ കാറുകളും ബൈക്കുകളുമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. അവയിൽ സാധാരണക്കാർക്ക് പ്രിയങ്കരമായ 5 മികച്ച കാറുകൾ പരിചയപ്പെടാം.

ടൊയോട്ടാ ഇന്നോവ ക്രിസ്റ്റ

toyota-innova-crysta

കൂടുതൽ മൈലേജും കരുത്തും നൽകുന്ന പുതുക്കിയ എൻജിനും നൂതന സൗകര്യങ്ങളുമായി എത്തുന്ന ഇന്നോവ ഇന്ത്യയിൽ ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. പൂർണമായും പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച എംയുവിക്ക് പഴയതിനെക്കാൾ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീൽബെയ്സിനു മാറ്റമില്ല. പഴയ 2.5 ലിറ്റർ എൻജിനു പകരം പുതിയ 2.4 ലിറ്റർ എൻജിനായിരിക്കും ഇന്നോവ ക്രിസ്റ്റയിൽ. 147 ബിഎച്ച്പി കരുത്തും 360 എന്‍‌എം ടോർക്കുമുണ്ട് വാഹനത്തിന്. പൂർണ്ണമായും പുതിയ ടിഎംജിഎ പ്ലാറ്റ്ഫോമിലാണ് ക്രിസ്റ്റ നിർമ്മിച്ചിരിക്കുന്നത്. ടാക്സി വിഭാഗത്തിൽ പുതിയ ‘ഇന്നോവ’ വിൽപ്പനയ്ക്കില്ലെന്നാണു കമ്പനിയുടെ നിലപാട്. പഴയ ‘ഇന്നോവ’ നിലനിർത്താനുള്ള സാധ്യതയും ടൊയോട്ട പരിഗണിക്കുന്നുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 12 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയ്ക്കാവാനാണ് സാധ്യത.

ടാറ്റ ഹെക്സ

tata-hexa-unveiled-auto-exp

ഇന്നോവയുടെ എതിരാളിയാണ് ഹെക്സ. ഡൈകോർ സീരീസിനെക്കാൾ സാങ്കേതിക മികവുള്ള വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് ഹെക്സയുടെ കരുത്ത്. 156 പി എസ്, 400 എൻ എം ടോർക്ക്. വരും തലമുറ ആറു സ്പീഡ് മാനുവൽ, ഒാട്ടമാറ്റിക് ട്രാൻസ്മിഷൻ. മൾട്ടി ടെറൈൻ ഡ്രൈവ് മോ‍ഡിൽ ഒാട്ടൊ, കംഫർട്ട്, ഡൈനാമിക്, റഫ് റോഡ് മോഡുകളുണ്ട്. ഹിൽ ഡിസൻഡ്, എയർബാഗ്, എ ബി എസ്, ഇ ബി ഡി, ട്രാക്ഷൻ കൺട്രോൾ, എൻജിൻ ഡ്രാഗ് കൺട്രോൾ തുടങ്ങി സൗകര്യങ്ങൾ. ആറ് എയർബാഗുകളും ഹെക്സയിലുണ്ട്. 19 ഇഞ്ച് ടയറുകൾ. ഉള്ളിലെ സൗകര്യങ്ങളെല്ലാം ആഡംബര കാറുകളുടേതിനു തുല്യം. ഇംപ്രെസ്സീവ് ഡിസൈൻ എന്ന പുതിയ ആശയത്തെ കൂട്ടുപിടിച്ച് രൂപകൽപന ചെയ്തിട്ടുള്ള വാഹനത്തിന് മികച്ച ബിൽഡ് ക്വാളിറ്റിയുമുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല.

മാരുതി ബ്രെസ

vitara-brezza-auto-expo-201

മാരുതിയുടെ ആദ്യ കോംപാക്റ്റ് എസ് യു വിയാണ് വിറ്റാര ബ്രെസ. നാലു മീറ്ററിൽ താഴെ നീളമുള്ള ഇൗ കാർ നിലവിലുള്ള വിറ്റാരയുടെ ചെറുപതിപ്പാണ്. സാധാരണ മാരുതി കാറുകളിൽ നിന്നും വ്യത്യസ്തമാണ് ബ്രെസയുടെ ഡിസൈൻ. ഡ്യുവൽ ടോൺ നിറമാണ് വാഹനത്തിന്. റൂഫിനും ബോഡിക്കും വ്യത്യസ്ത നിറങ്ങൾ. ഉൾവശം ബലേനോയുടേതിനു സമാനം. 1.3 ലീറ്റർ എഞ്ചിൻ 90 പി എസ് കരുത്ത് ഉൽപ്പാദിപ്പിക്കും. ഈ വർഷം പകുതിയോടെ വിപണിയിലെത്തുന്ന വാഹനത്തിന് 6 ലക്ഷം മുതലായിരിക്കും വില.

ഹോണ്ട ബി ആർ വി

honda-br-v

ഹോണ്ട സി ആർ വിയുടെ കുഞ്ഞനുജനാണ് ബി ആർ വി. ഡസ്റ്റർ, ടെറാനോ തുടങ്ങിയ എസ് യു വികളോട് മൽസരിക്കും. ബി ആർ വിക്ക് തനതായ ‘ഹോണ്ടാ ലുക്ക്’തന്നെയാണുള്ളത്. എക്സ്പൊയിൽ ഏറ്റവുമധികം ആളുകളെ ആകർഷിച്ച വാഹനങ്ങളിലൊന്നുമാണ് ബി ആർ വി. അകത്തും പുറത്തും എസ് യു വിയുടെ പൗരുഷത്തെക്കാൾ സെഡാന്റെ സൗന്ദര്യമാണ് ബി ആർ വിക്ക്. വിലയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും 10 ലക്ഷം രൂപയ്ക്കടുത്തായിരിക്കുമെന്നാണ് സൂചന.

ഫോക്സ്‌വാഗൻ അമിയോ

Volkswagen-Ameo-unveiled

German Engineering with an Indian Heart എന്ന ടാഗ്‌ലൈനോടെ അവതരിപ്പിച്ച അമിയോ പൂർണമായും പുണെയിലെ പ്ലാന്റിലാണ് നിർമിച്ചിരിക്കുന്നത്. ഈ വർഷം രണ്ടാം പകുതിയിൽ വിപണിയിലെത്തുന്ന കാറിന്റെ ചില ഭാഗങ്ങൾ പോളോയോടും വെന്റോയോടും സാദൃശ്യം പുലർത്തുന്നു. 1.2 ലിറ്റർ എംപിഐ മൂന്നു സിലിണ്ടർ പെട്രോൾ എൻജിൻ, 1.5 ലിറ്റർ റ്റിഡിഐ ഡീസൽ എൻജിൻ ഓപ്ഷനുകളിൽ അമിയോ ലഭ്യമാകും. ആറു ലക്ഷത്തിനും 8.25 ലക്ഷത്തിനും ഇടയിലാകും വില.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.