Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രമായി ഓട്ടോ എക്സ്പൊ

business-mustang

പല കാര്യങ്ങൾകൊണ്ടും പതിമൂന്നാമത് ഓട്ടോ എക്സ്പൊ ചരിത്രമാകുകയാണ്. ഹാർലി, റോയൽ എൻഫീൽഡ്, ബജാജ്, സ്കോഡ തുടങ്ങിയ ചില വാഹന നിർമാതാക്കൾ ഇല്ലായിരുന്നിട്ടും ഇത്തവണത്തെ എക്സ്പൊ വലിപ്പം കൊണ്ടും അവതരിപ്പിക്കപ്പെട്ട വാഹനങ്ങളുടെ എണ്ണം കൊണ്ടും ചരിത്രമായിരിക്കുകയാണ്.

65 നിർമ്മാതാക്കളാണ് ഇത്തവണ എക്സ്പൊയിലെത്തിയത് അതിൽ 38–ഉം വാഹന നിർമ്മാതാക്കളായിരുന്നു. ഇത്രയുമധികം പേർ അണി നിരന്ന വാഹന മേള ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഏകദേശം 73,000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന എക്സ്പൊ കാണാൻ ആദ്യ ദിനങ്ങളിൽ തന്നെ ആയിരങ്ങളാണ് എത്തിയത്.

tata-hexa-unveiled-auto-exp

ഇത്തവണത്തെ എക്സ്പോ എസ് യു വികളുടേയും ക്രോസ്ഓവറുകളുടേയുമായിരുന്നു. ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ക്രോസ്, എസ് യു വി കൺസെപ്റ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. മാരുതിയുടെ ചെറു എസ് യു വി ബ്രെസ, പുതിയ ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ, ഹോണ്ട ബിആർ–വി എന്നിവയായിരുന്നു പതിമൂന്നാമത് ഓട്ടോ എക്സ്പോയിലെ താരങ്ങൾ.

സെഡാൻ, എസ് യു വി, എം യു വി

xuv-aero-mahindra-auto-expo

കോംപാക്റ്റ് എസ് യു വികളുടേതായിരിക്കും വരും വർഷങ്ങൾ എന്ന സൂചന നൽകിയാണ് എല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ പവലിയൻ തുറന്നത്. മാരുതി, ഹ്യൂണ്ടേയ്, ടാറ്റ, ഹോണ്ട തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളെല്ലാം തന്നെ ചെറു എസ് യു വി സെഗ്‌മെന്റിലേയ്ക്ക് എത്തുകയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കൂടാതെ കോംപാക്റ്റ് എസ് യു വികളിലെ താരം ഡസ്റ്ററിന്റെ പുതിയ മുഖവും എഎംടി മോഡലും എക്സ്പൊയിൽ അവതരിപ്പിക്കപ്പെട്ടു.

maruti-ignis-2016-expo

വരും കാലങ്ങളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്ന ബീറ്റ് ആക്ടീവും, ഇഗ്‍‍നിസും മഹീന്ദ്രയുടെ ക്രോസ് ഓവർ കൂപ്പേ കൺസെപ്റ്റ് എക് യു വി എയ്റോയുമായിരുന്നു എസ് യു വി സെഗ‌്‌മെന്റിലെ പ്രധാന കൺസെപ്റ്റ് മോഡലുകൾ. ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് എസ് യു വി എക്സ് ട്രെയിലും എക്സ്പൊയുടെ താരമായി. ഹ്യുണ്ടേയ് ട്യൂസോൺ, ഫോക്സ്‌വാഗൻ ടിഗ്വാൻ, ബിഎംഡബ്ല്യു എക്സ്1 എന്നിവയും പ്രദർശിപ്പിച്ചു. മേളയിലെത്തിയ എല്ലാവരും ഒരുപോലെ തിരക്കുകൂട്ടിയത് അമേരിക്കൻ വാഹനനിർമാതാക്കളയ ജീപ്പിന്റെ പവലിയൻ കാണാനായിരുന്നു. ജീപ്പ് അവതരിപ്പിച്ച റാംഗ്‌ളർ, എസ്ആർടി മോഡലുകൾ ശ്രദ്ധയാകർഷിച്ചു.

Volkswagen-Ameo-unveiled

കോംപാക്റ്റ് സെഡാൻ സെഗ‌്‌മെന്റിൽ ഫോക്സ്‌വാഗൻ അമിയോ, ടാറ്റ കൈറ്റ് 5 കൺസെപ്റ്റ്, ഷെവർലെ ബീറ്റ് എസൻഷ്യ എന്നിവ പ്രദർശിപ്പിച്ചു. കൂടാതെ ഔഡി എ4, ജാഗ്വർ എക്സ് ഇ, എക്സ് എഫ്, പുതിയ ബിഎംഡബ്ല്യു 7 സീരിസ് എന്നിവയും അവതരിപ്പിച്ചു.

toyota-innova-crysta

എംയുവി സെഗ്‍മെന്റിൽ ഇന്നോവയുടെ പുതിയ മോഡൽ ക്രിസ്റ്റ ആയിരുന്നു മിന്നും താരം. ഇന്ത്യയിലാദ്യമായാണ് വാഹനം പ്രദർശിപ്പിച്ചത്. കൂടാതെ ഷെവർലെ തങ്ങളുടെ പുതിയ എംയുവി സ്പിന്നും അവതരിപ്പിച്ചു.

ഔഡി ആർ എ8 വി 10 പ്ലസാണ് പെർഫോമൻസ് കാർ സെഗ്‌മെന്റിലെ പ്രധാനി. 2.47 കോടി രൂപയുടെ വാഹനത്തിന് 610 ബിഎച്ച്പി കരുത്തുണ്ട്. നിസാൻ ജിടിആർ, ഫോഡ് മസ്താങ് തുടങ്ങിയ കാറുകൾ പ്രീമിയം പെർഫോമൻസ് കാർ രംഗത്തെത്തിയപ്പോൾ പോളോ ജിടിഐ മൂന്നു ഡോർ മോഡൽ ചെറു കാർ സെഗ‌്‌മെന്റിൽ എത്തി.

ബൈക്കുകൾ

akula-310-tvs

എല്ലാ തവണത്തേയും പോലെ ഇരുചക്ര വാഹനങ്ങൾ തന്നെയായിരുന്നു ഇത്തവണയും എണ്ണത്തിൽ മുന്നിൽ. ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്ക് 310 ജി, ടിവിഎസിന്റെ അകുല 310 തുടങ്ങിയവയായിരുന്നു പ്രധാനികൾ. കൂടാതെ എൻടോർക്ക് 210 മോട്ടർ സ്കൂട്ടർ കൺസെപ്റ്റും ആർടിആറിനെ ആധാരമാക്കിയ എക്സ് 21 എന്ന കൺസെപ്റ്റും ടിവിഎസ് അവതരിപ്പിച്ചു. ബ്രട്ടീഷ് സൂപ്പർബൈക്ക് നിർമ്മാതാക്കളായ ട്രയംഫ് ബോണ്‍വില്ലേ ടി 120 മായിട്ടാണ് എത്തിയത്. 8.7 ലക്ഷം രൂപയാണ് ബൈക്കിന്റെ വില.

Yamaha-mt-09

ബോളിവുഡ് താരം ജോൺ എബ്രഹാം പുറത്തിക്കിയ യമഹയുടെ മിഡ്‌വെയ്റ്റ്സ് സ്ട്രീറ്റ് ഫൈറ്റർ സ്പോർട്സ് ബൈക്ക് എംടി–09 ആയിരുന്നു യമഹയുടെ പവലിയനിലെ പ്രധാന ആകർഷണം. പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ബൈക്കിന് 10.20 ലക്ഷം രൂപയാണ് വില. 847 സിസി മൂന്നു സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 10000 ആർപിഎമ്മിൽ 114 ബിഎച്ച്പി കരുത്തുണ്ട്.

um-5

റെനെഗേഡ് ബൈക്ക് സീരിസുമായാണ് യുണേറ്റഡ് മോട്ടോഴ്സ് എത്തിയത്. റെനെഗേഡ് സ്പോർട്സ് എസിന് 1.59 ലക്ഷം രൂപയും, കമാൻഡോയ്ക്ക് 1.49 ലക്ഷം രൂപയും ക്ലാസിക്കിന് 1.69 ലക്ഷം രൂപയുമാണ് വില. ‘റെനെഗേഡ്’ ശ്രേണിയിലെ മൂന്ന് ബൈക്കുകൾക്കും കരുത്തേകുക 279സിസി എൻജിനാണ്. 8000 ആർപിഎമ്മിൽ 25 ബിഎച്ച്പി കരുത്തും 7000 ആർപിഎമ്മിൽ 21.8 എൻഎം ടോർക്കുമുണ്ട് എൻജിന്.

benelli-tornado-302

ഇറ്റാലിയൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ബെനലിയുടെ പവലിയനിലെ ഏറ്റവും പ്രധാനപ്പെട്ട ബൈക്കായിരുന്നു ടൊർണാഡോ 302. ഫുൾ ഫെയേർഡ് എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് ബെനലിയുടെ നിരയിലെ ഏറ്റവും മികച്ച ബൈക്കുകളിലൊന്നാണ്. 300 സിസി കപ്പാസിറ്റിയുള്ള എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന്റെ പാരലൽ ട്വിൻ എൻജിൻ 12000 ആർപിഎമ്മിൽ 35 ബിഎച്ച്പി കരുത്തും 9000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇവർക്കു പുറമെ ഹീറോ, സുസുക്കി, ഇന്ത്യൻ, വെസ്പ, പിയാജിയോ തുടങ്ങിയ വാഹന നിർമ്മാതാക്കളും തങ്ങളുടെ വാഹനങ്ങളുമായി എക്സ്പൊ വേദിയിലെത്തിയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.