Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ബിഎംഡബ്ല്യു എക്സ്1 സച്ചിൻ അനാവരണം ചെയ്തു

bmw-x1-launch-in-india ഡൽഹി ഓട്ടൊ എക്സ്പൊയിൽ പ്രദർശിപ്പിച്ച ബിഎംഡബ്ല്യു എക്സ്1.

ന്യൂഡൽഹി ∙ പുതുതലമുറ ബിഎംഡബ്ല്യു എക്സ് ഇന്ത്യയിലെത്തി. ബിഎംഡബ്ല്യു എക്സ്1 എന്നു പേരിട്ടിരിക്കുന്ന വാഹനം ഡല്‍ഹി ഓട്ടൊ എക്സ്പൊയിൽ പ്രദർശിപ്പിച്ചു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരിൽ ഒരാളും ഇതിഹാസ താരവുമായ സാക്ഷാൽ സച്ചിൻ ടെൻണ്ടുൽക്കറാണ് വാഹനം അനാവരണം ചെയ്തത്. 2016 ഏപ്രിൽ മാസത്തിൽ വിപണിയിലെത്തും. ഡീസൽ വകഭേദമാകും ആദ്യം വിപണിയിലെത്തുക. പെട്രോൾ വകഭേദം ഈ വര്‍ഷാവസാനത്തോടെ എത്തും. 30 മുതൽ 40 ലക്ഷം രൂപ വരെയാണ് വില.

ആൽപൈൻ വൈറ്റ്, ബ്ലാക് സഫയർ, ഗ്ലേസിയർ സിൽവർ, മിനറൽ വൈറ്റ്, മിനറൽ ഗ്രേ, സ്പാർക്ലിങ് ബ്രൗൺ, സ്പാർക്ലിങ് സ്റ്റോം ബ്രില്യന്റ് ഇഫക്ട്, പ്ലാറ്റിനം സിൽവർ, അറ്റ്‌ലാന്റിക് ഗ്രേ, മെഡിറ്ററേനിയൻ ബ്ലൂ, ചെസ്റ്റ്നട്ട് ബ്രോൺസ് നിറങ്ങളിൽ ലഭ്യമാകും. ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റിലാണ് വാഹനം പൂർണമായും നിര്‍മിക്കുന്നത്. എക്സ്പെഡിഷൻ, എക്സ്‌ലൈൻ, എം സ്പോർട് എന്നിങ്ങനെ മൂന്നു വ്യത്യസ്ത ഡിസൈനുകളിൽ എക്സ്1 ലഭ്യമാകും. സ്പോർട്സ് മോഡലാണ് എം-സ്പോർട്. തികച്ചും പൗരുഷം തുളുമ്പുന്ന രൂപകൽപ്പന. ഓള്‍വീൽ എക്സ്-ഡ്രൈവ് ഓപ്ഷനുമുണ്ട്. ഇരട്ട സർക്കുലർ എൽഇഡി ഹെഡ്‌ലൈറ്റ്, ഫോഗ് ലാമ്പ്, വൈദ്യുത നിയന്ത്രിത സീറ്റുകൾ, മികച്ച ഇന്റീരിയർ ഫിനിഷിങ്, അനായാസ ഡ്രൈവിങ്ങിന് അനുയോജ്യമായ കോക്പിറ്റ്, മികച്ച ആന്തരിക സ്ഥല സൗകര്യം എന്നിവ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. 505 ലിറ്റർ ബൂട്ട് സ്പെയ്സ്. പിൻസീറ്റ് മടക്കിവെച്ചാൽ 1550 ലിറ്ററാക്കി വർധിപ്പിക്കാം. 18 ഇഞ്ച് അലോയ് വീലുകൾ.

1995 സിസി ട്വിൻപവർ ടർബോ ഫോർ സിലിണ്ടർ ഡീസൽ എന്‍ജിൻ കുറഞ്ഞ ആർപിഎമ്മിലും മികവു പുലർത്തുന്ന പ്രകടനം കാഴ്ചവയ്ക്കുന്നു. ടർബൈൻ ജ്യോമട്രി, കോമൺ റെയിൽ ഡയറക്ട് ഫ്യുവൽ ഇൻജക്ഷൻ സിസ്റ്റം എന്നിവയോടെ എത്തുന്ന ടർബോചാര്‍ജർ ടെക്നോളജി മികച്ച ഇന്ധനക്ഷമത ഉറപ്പുനൽകുന്നു. 1,750 – 2,500 ആർപിഎമ്മിൽ 400 ന്യൂട്ടൺ മീറ്ററാണു പരമാവധി ടോർക്. എക്സ്പെഡിഷൻ, എക്സ് ലൈൻ മോഡലുകൾ 7.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്നു നൂറു കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എം സ്പോർട് 7.6 സെക്കൻഡിൽ നൂറു കിലോമീറ്റർ വേഗത കൈവരിക്കും. മണിക്കൂറിൽ 219 കിലോമീറ്ററാണ് എം സ്പോർട്ടിന്റെ പരമാവധി വേഗത. മറ്റു മോഡലുകളുടെ പരമാവധി വേഗത മണിക്കൂറിൽ 222 കിലോമീറ്റർ.

എട്ടു സ്പീഡ് സ്റ്റെപ്ട്രോണിക് ഗിയർ. ഓട്ടൊമറ്റിക് ട്രാൻസ്മിഷൻ. സെർവട്രോണിക് സ്പീഡ് സെൻസിറ്റിവ് സ്റ്റിയറിങ് അസിസ്റ്റൻസ് സിസ്റ്റം, ബി എം ഡബ്യുവിന്റെ ഇന്റലിജന്റ് ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം എക്സ് ഡ്രൈവ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ കൂടിയ വേഗതയിലും മികച്ച നിയന്ത്രണമേകുന്നു. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്), ഡൈനാമിക് ട്രാക്ഷൻ കൺട്രോള്‍, കോർണറിങ് ബ്രേക്ക് കൺട്രോൾ, ഹിൽ ഡിസന്റ് കണ്‍ട്രോൾ, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ, റൺഫ്ലാറ്റ് ടയറുകൾ, എമർജൻസി സ്പെയർ വീൽ, ഇലക്ട്രോണിക് വെഹിക്കിൾ ഇമ്മൊബിലൈസർ, ക്രാഷ് സെൻസർ ‌എന്നീ ഫീച്ചറുകൾ സുരക്ഷ ഉറപ്പാക്കുന്നു.

ബിഎം ഡബ്യു കണക്റ്റഡ് ഡ്രൈവ് ഫീച്ചറായ ബിഎം ഡബ്യു ഐഡ്രൈവ് ഓൺ ബോർഡ് ഇൻഫർമേഷൻ സിസ്റ്റം, ബിഎം ഡബ്യു ആപ്പുകൾ, പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ, ബ്ലൂടൂത്ത് കണക്ടിവിറ്റി, യുഎസ്ബി, ഓക്സിലറി കണക്ടിവിറ്റി എന്നിവയാണ് കണക്ടിവിറ്റി ഫീച്ചറുകൾ. എം സ്പോർട്ടിൽ 22.3 സെ.മി ഡിസ്പ്ലേയും മറ്റു മോഡലുകളിൽ 16.5 സെ.മി. ഡിസ്പ്ലേയുമാണ് ഇൻഫർമേഷൻ സിസ്റ്റത്തിനുള്ളത്. ബിഎം ഡബ്യു നാവിഗേഷൻ പ്ലസ് ഫീച്ചറും എം സ്പോർട്ടിലുണ്ട്.

മോഡലുകളും വിലയും (എക്സ് ഷോറൂം)

∙ ബിഎംഡബ്ല്യു എക്സ്1 എസ് ഡ്രൈവ്20ഡി എക്സ്പെഡിഷൻ - 29,90,000 രൂപ

∙ ബിഎംഡബ്ല്യു എക്സ്1 എസ് ഡ്രൈവ്20ഡി എക്സ് ലൈൻ 33,90,000 രൂപ

∙ ബിഎംഡബ്ല്യു എക്സ്1 എസ് ഡ്രൈവ്20ഡി എക്സ്‌ലൈൻ 35,90,000 രൂപ

∙ ബിഎംഡബ്ല്യു എക്സ്1 എസ് ഡ്രൈവ്20ഡി എം സ്പോർട് 39,90,000 രൂപ

(റോഡ് ടാക്സ്, ഇൻഷുറൻസ്, വാറ്റ് തുടങ്ങിയവ ഒഴിവാക്കിയുള്ള വില.)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.