Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോളിനും ഡീസലിനും വിട ഇനി ഇലക്ട്രിക് യുഗം

Suzuki e-Survivor Concept Suzuki e-Survivor Concept

രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോഷോയ്ക്ക് ഇത്തവണയെത്തിയത് കൂടുതലും ഇലക്ട്രിക് വാഹനങ്ങൾ. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള ഫോസിൽ ഇന്ധനങ്ങളുടെ കാലം കഴിയുന്ന എന്ന സൂചന നൽകികൊണ്ടാണ് വാഹന നിർമാതാക്കളെല്ലാം മേളയിൽ പങ്കെടുത്തത്. പതിനാലാമത് ന്യൂഡൽഹി ഓട്ടോ എക്സ്പോയിലെ ‘ഇലക്ട്രിഫൈ’ ചെയ്യാനെത്തിയ താരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ബിഎംഡബ്ല്യ ഐ3 എസ്

ബിഎംഡബ്ല്യുവിന്റെ പവല്യനിലെ താരമായിരുന്നു ചെറു ഹാച്ച് ഐ3 എസ്.  നിലവിൽ രാജ്യാന്തര വിപണിയിലുള്ള ഐ3 എസിന്റെ കരുത്തു കൂടിയ വകഭേദമാണ് ബിഎംഡബ്ല്യു എക്സ്പോയിൽ പ്രദർശിപ്പിച്ചത്.  ഇന്ത്യയിൽ എന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമീപ ഭാവിയിൽ ഇന്ത്യയിലെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. 184 ബിഎച്ച്പി കരുത്തും 270 എൻഎം ടോർക്കുമുണ്ട്  കാറിന്. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 280 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.

മാരുതി സുസുക്കി ഇ–സർവേയർ

ന്യൂ ഡൽഹി ഓട്ടോഷോയിലെ സുസുക്കിയുടെ പ്രധാന ആകർഷണമായിരുന്നു ഇലക്ട്രിക് എസ്‍‌യുവി കൺസെപ്റ്റായ ഇ സർവേയർ.  2017 ൽ ആദ്യമായി പ്രദർശിപ്പിച്ച ഇലക്ട്രിക്ക് എസ് ‍യുവി രണ്ടു സീറ്റർ കൺസെപ്റ്റ് മോഡലാണ്. എസ്‍‌യുവികളുടെ മസ്കുലർ രൂപവും ഉയർന്ന ഗ്രൗണ്ട്ക്ലിയറൻസും വലിയ ടയറുകളുമുള്ള എസ്‍യുവി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനത്തിന്റെ നാലു വീലുകൾക്കും പ്രത്യേക ഇലക്ട്രിക് മോട്ടറുകളുണ്ട്.

എൻജിന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടില്ലെങ്കിലും മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളിലൊന്നാകും കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ. 2020 ൽ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്‍‌യുവി കൺസെപ്റ്റിനെ കൂടാതെ പുതിയ സ്വിഫ്റ്റ്, സിയാസ്, ജിംനി തുടങ്ങിയ വാഹനങ്ങളും മാരുതിയുടെ പവലിയനിൽ പ്രതീക്ഷിക്കാം.

Concept EQ

മെഴ്സഡീസ് കണ്‍സെപ്റ്റ് ഇക്യൂ

മെഴ്സഡീസ് പലവ്യണിലെ പ്രധാന ആകർഷണമായിരുന്നു കണ്‍സെപ്റ്റ് ഇക്യൂ. 2016 പാരീസ് ഓട്ടോഎക്സ്പോയിൽ ആദ്യമായി പ്രദർശിപ്പിച്ച വാഹനം നിരവധി വാഹനമേളകളിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. രണ്ട് ഇലക്ട്രിക് മോട്ടറുകളുമായി എത്തുന്ന കാറിന് 300 കിലോവാട്ട് കരുത്തുണ്ട്. ഒറ്റ ചാർജിൽ ഏകദേശം  500 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയുണ്ട് ഇക്യൂവിനെത്താണ് കമ്പനിയുടെ അവകാശവാദം.

ടാറ്റ റേസ്മോ പ്ലസ്

ടാറ്റയുടെ സബ് ബ്രാന്‍ഡായ ടമോയുടെ ലേബലിലെത്തുന്ന കാറിന് കമ്പനി നല്‍കിയിരിക്കുന്ന പേരാണ് റേസ്‌മോ. റേസ്മോ സുപ്പർസ്പോർട്സ് കാറിന്റെ ഇലക്ട്രിക് പതിപ്പായിരുന്നു ടാറ്റയുടെ പവല്യണിലെ പ്രധാന താരം. 203 ബിഎച്ച്പി കരുത്ത് പകരുന്ന ഇലക്ട്രിക് മോട്ടർ ഉപയോഗിക്കുന്ന കാർ 350 കിലോമീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ഭാവിയെ നേരിടാൻ പുതുവഴികൾ തേടണമെന്നതിനാലാണ് സബ് ബ്രാൻഡായ ‘ടമോ’ അവതരിപ്പിക്കുന്നതെന്ന് പ്രഖ്യാപന വേളയിൽ ടാറ്റ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗ്വന്റർ ബട്ഷെക് വ്യക്മാക്കിയിരുന്നു. ഭാവിക്കായി സുസ്ജജമാവാനുള്ള ഈ പരിവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുകയാണു ‘ടമോ’യുടെ നിയോഗം. ഒപ്പം ആഗോളതലത്തിൽ തന്നെ സ്റ്റാർട് അപ്പുകളോടും മുൻനിര ടെക്നോളജി കമ്പനികളുമായും ഒരുപോലെ ആശയവിനിമയത്തിനുള്ള വേദിയായും ‘ടമോ’ പ്രവർത്തിക്കും.

ioniq

ഹ്യുണ്ടേയ് അയോണിക് ഇവി

അയോണിക് എന്ന ഹൈബ്രിഡ് കൺസെപ്റ്റാണ് എക്സ്പോയിൽ ഹ്യുണ്ടായ്​യുടെ പരിസ്ഥിത സൗഹൃദ പവലിയനിൽ ഉണ്ടായിരുന്നത്. കൺെസപ്റ്റ് മോഡൽ എന്നതിനേക്കാൾ പ്രൊഡക്ഷൻ മോഡലെന്ന ആശയവുമായാണ് കൊറിയൻ വാഹന നിർമാതാക്കൾ എക്സ്പോയിൽ അയോണിക്കിനെ അവതരിപ്പിച്ചത്.  അയോണിക്ക് ഇവിക്ക് 10. 2 സെക്കൻഡാണ്  100 കിലോമീറ്റർ കൈവരിക്കാൻ വേണ്ടിവരുന്ന സമയം. 120 എച്ച്പിയാണ് കരുത്ത്.  ഹൈബ്രിഡിന് 43 എച്ച്പി കരുത്ത് തരുന്ന ഇലക്ട്രിക് മോട്ടറാണ്.1.56 കിലോവാട്ടുള്ള ലിഥിയം അയേൺ പോളിമർ ബാറ്ററിയുമുണ്ട്.