Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസയർ ആരാധകരെ കൈയ്യിലെടുക്കാൻ അമേസിന്റെ പുതിയ പതിപ്പ്;വിഡിയോ

കുറഞ്ഞ കാലയളവിനിടെ മികച്ച സ്വീകാര്യത നേടിയ വാഹനമായ ഹോണ്ട അമേസിന്റെ രണ്ടാം തലമുറ പതിപ്പ് ഓട്ടോ എക്സ്പോയിലവതരിപ്പിച്ചു.

amazenew

നിരവധി മാറ്റങ്ങളോടെ പുതിയൊരു വാഹനമായാണ് അപൂർവം മുഖമിനുക്കലുകൾ മാത്രം മുമ്പ് നടത്തിയ അമേസിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്രോമിൽ കുളിച്ച മുൻഭാഗമാണ് അമേസ് ഡിസൈനിലെ പുതുമ.  പിൻവശം കൂടുതൽ ക്ളാസ്ക് സ്റ്റൈലായിരിക്കുന്നു.

ചെറുകാർ പരിഗണന ഉറപ്പാക്കാൻ 4 മീറ്ററിൽ  താഴെയാണ് വാഹനത്തിന്റെ നീളം.  അക്കോർഡ് ഹൈബ്രിഡിൽ നിന്ന് നിരവധി സവിശേഷതകൾ കടമെടുത്താണ്  വാഹന നിർമാതാക്കൾ പുതിയ അമേസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇൻഫടെയ്ൻമെന്റ് സിസ്റ്റം ടച്ച് സ്ക്രീനാണ്.  ബ്ളാക്ക് ബീജ് കോമ്പിനേഷനിലാണ് ഇന്റീരിയർ. മുൻതലമുറയേക്കാൾ കൂടുതൽ ക്യാബിൻ വിസ്താരമുണ്ട്. പുതിയ എഞ്ചിൻ വിശദാംശങ്ങളൊന്നും വ്യക്തമല്ല. ഇന്ത്യൻ വിപണി ലക്ഷ്യമാക്കിയാണ് അമേസ് നിരത്തിലെത്തിച്ചിരിക്കുന്നത്.  

നിലവിലെ വിലയിൽവനിന്നും വലിയ വ്യത്യാസങ്ങളൊന്നും വരാൻ സാധ്യതയില്ലെന്നാണ് സൂചന. പുതിയ പ്ളാറ്റ്ഫോം നിർമ്മിച്ചത് ഹോണ്ട തായ്​ലൻഡാണ്.    


പുതിയ അമേസ് എക്സ്പോയിൽ