Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"സിറ്റി" പോരെങ്കിൽ ഇതാ "സിവിക്"; വിഡിയോ

ഓട്ടോ എക്സ്പോയിലെ അവതരണത്തിൽ നിന്നും ഓട്ടോ എക്സ്പോയിലെ അവതരണത്തിൽ നിന്നും


വലിയ സെഡാനായ 'സിവിക്' വീണ്ടും  ഓട്ടോ എക്സ്പോയിലവതരിച്ച് ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. വിൽപ്പനയിൽ കുറവുണ്ടായതിനെത്തുടർന്ന് 2013 ല്‍ സിവിക്കിനെ ഹോണ്ട പിന്‍വലിക്കുകയായിരുന്നു. ഇപ്പോൾ സിറ്റിക്കുണ്ടായ ജനപ്രീതിയാണ് സിവികിനെ തിരിച്ചെത്തിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുന്നത്.മുൻമോഡലിലെ പോലെ 1.8 ലീറ്റർ ഐ — വിടെക് പെട്രോൾ എൻജിനാവും ഈ ‘സിവിക്കി’നും കരുത്തേകുക. അതേസമയം മുമ്പത്തേതിൽ നിന്നു വ്യത്യസ്തമായി ഡീസൽ എൻജിൻ സഹിതവും ‘സിവിക്’ വിൽപ്പനയ്ക്കെത്തുമെന്നതാണു പ്രധാന പുതുമ.1.6 ലിറ്റർ ഐഡിടെക് ഡീസൽ എ‍ഞ്ചിനാവും ഉണ്ടാവുക.  മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ എമിഷനുമാണ് ഈ എഞ്ചിന്റെ പ്രത്യേകത.

ഇന്ത്യയിൽ സ്കോഡ ‘ഒക്ടേവിയ’യോടും ഫോക്സ്വാഗൻ ‘ജെറ്റ’യോടും ടൊയോട്ട ‘കൊറോള’യോടുമൊക്കെയാവും ‘സിവിക്കി’ന്റെ പോരാട്ടം. അതുകൊണ്ടുതന്നെ കാറിന്റെ വില 15 — 20 ലക്ഷം രൂപ നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ വിപണിയിലെ ‘ഡി’ വിഭാഗത്തിന്റെ താഴെത്തട്ടിൽ 2006ലാണ് ഹോണ്ട ‘സിവിക്കി’നെ അവതിപ്പിച്ചത്. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെ എത്തിയ കാറിനു കരുത്തേകിയത് 1.8 ലീറ്റർ, ഐ — വി ടെക് എൻജിനായിരുന്നു.

2007ലെ ‘ഇന്ത്യൻ കാർ ഓഫ് ദ് ഇയർ’(ഐ — കോടി’ പുരസ്കാരം നേടിയ ‘സിവിക്’ 2010ലെ ജെ ഡി പവർ ഇനീഷ്യൽ ക്വാളിറ്റി സ്റ്റഡിയിലും മുന്നിലെത്തി. പക്ഷേ 2012 — 13ൽ ‘ലോവർ ഡി’ വിഭാഗത്തിലെ വിൽപ്പന ഇടിഞ്ഞതാണു ‘സിവിക്കി’നു തിരിച്ചടിയായത്. ‘കൊറോള’യുടെയും ഹ്യുണ്ടേയ് ‘ഇലാൻട്ര’യുടെയുമൊക്കെ വിൽപ്പന 29% ഇടിഞ്ഞപ്പോൾ ഹോണ്ട വെറും 685 ‘സിവിക്’ ആണു വിറ്റത്; മുൻവർഷത്തെ അപേക്ഷിച്ച് 70% കുറവ്. ഇതോടെ 2013ൽ ഹോണ്ട ‘സിവിക്കി’നെ ഇന്ത്യയിൽ നിന്നു പിൻവലിക്കുകയും ചെയ്തു