Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൻഡ് റോവർ ലുക്കിൽ ടാറ്റ എച്ച്5എക്സ്;വിഡിയോ

tata TATA-H5X

ഓട്ടോ എക്സ്പോയിൽ ടാറ്റയുടെ പവലിയനിലെ പ്രധാന താരമായിരുന്നു എച്ച്5എക്സ് കണ്‍സെപ്റ്റ്. അടുത്ത വർഷം ടാറ്റ വിപണിയിലെത്തിക്കുന്ന എസ് യു വിയുടെ കണ്‍സെപ്റ്റ് മോഡലാണ് എച്ച്5എക്സ്. ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ഫിലോസഫിയിലാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ.  ലാൻഡ് റോവർ എൽ550 പ്ലാറ്റ്ഫോമിലാണ് പ്രീമിയം എസ്‍‌യുവി നിർമിക്കുന്നത്.

ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ  2.0 ലീറ്റർ ഡീസൽ മൾട്ടി ജെറ്റ് എൻജിനാകും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. 140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് 2 ലീറ്റർ എൻജിന്. 6 സ്പീഡ് മാനുവൽ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളാണ് കാറിൽ ഉപയോഗിക്കുന്നത്.  

അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡൽ ക്രേറ്റ, ജീപ്പ് കോംപസ് എന്നിവരുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ടൊയോട്ട ഫോർച്യൂണർ, ഫോ‍ഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.