Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിപൊളി സ്റ്റൈലിൽ പുതിയ എക്സെന്റ്

xtent Xent 2017

ഹ്യുണ്ടേയ്‌യുടെ സബ് കോംപാക്ട് സെഡാനായ ‘എക്സെന്റി’ന്റെ പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തി. 5.38 ലക്ഷം രൂപ മുതൽ 6.28 ലക്ഷം രൂപ വരെയാണ് ഡൽഹി എക്സ്ഷോറൂം വില. ഹാച്ച്ബാക്കായ ‘ഗ്രാൻ ഐ ടെന്നി’ന്റെ നവീകരിച്ച പതിപ്പ് വിൽപ്പനയ്ക്കെത്തിയതിനു പിന്നാലെയാണ് എൻജിൻ മാറ്റമടക്കമുള്ള പരിഷ്കാരങ്ങളോടെ ‘2017 എക്സെന്റി’ന്റെ വരവ്.

xtent-2 Xent 2017

പ്ലാറ്റ്ഫോമിലോ വലിപ്പത്തിലോ മാറ്റമില്ലെങ്കിലും രൂപകൽപ്പനയിലും സാങ്കേതികതലത്തിലുമൊക്കെയുള്ള പരിഷ്കാരങ്ങളോടെയാവും ‘2017 എക്സെന്റ്’ എത്തിയിരിക്കുന്നത്. എല്ലാ മോഡലിലും എബിഎസിന്റെ സുരക്ഷയും ഹ്യുണ്ടേയ് നൽകിയിട്ടുണ്ട്. നവീകരിച്ച ഡാഷ്ബോഡ്, സെന്റർ കൺസോളിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയവയാണ് കാറിന്റെ അകത്തളത്തിലെ പുതുമകൾ.

xtent-1 Xent 2017

നവീകരിച്ച ‘ഗ്രാൻഡ് ഐ ടെന്നി’നൊപ്പമെത്തിയ 1.2 ലീറ്റർ, സി ആർ ഡി ഐ ഡീസൽ എൻജിൻ ‘എക്സെന്റി’ന്റെ പരിഷ്കരിച്ച പതിപ്പിലുമുണ്ട്. 74 ബി എച്ച് പിയോളം കരുത്തും 190 എൻ എം ടോർക്കുമാണ് ഈ ഡീസൽ എൻജിൻ സൃഷ്ടിക്കുക. ഇതിനു പുറമെ 1.2 ലീറ്റർ പെട്രോൾ എൻജിൻ സഹിതവും കാർ വിൽപ്പനയ്ക്കുണ്ടാവും; 82 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിന്റെ ശേഷി. പെട്രോൾ മോ‍ഡലിന് ലീറ്ററിന് 20.14 കിലോമീറ്ററും പെട്രോൾ ഓട്ടമാറ്റിക്കിന് 17.36 കിലോമീറ്ററും ഡീസൽ മോ‍ഡലിന് 25.4 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.