Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അക്സസി’നു പ്രത്യേക പതിപ്പുമായി സുസുക്കി

Suzuki Access 125 Suzuki Access 125

ഗീയർരഹിത സ്കൂട്ടറായ ‘അക്സസി’ന്റെ പ്രത്യേക പതിപ്പ് ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ് എം ഐ പി എൽ) അവതരിപ്പിച്ചു. മാറ്റ് ഫിനിഷോടെ ഗ്രേ, ബ്ലാക്ക് നിറക്കിലാണു പുതിയ ‘അക്സസ് 125’ വിൽപ്പനയ്ക്കുള്ളത്. ഡിസ്ക് ബ്രേക്ക് സഹിതം മാത്രം ലഭിക്കുന്ന സ്കൂട്ടറിന് 59,063 രൂപയാണു ഷോറൂം വില. 

മുന്നിലെ ഡിസ്ക് ബ്രേക്കിനും മാറ്റ് നിറങ്ങൾക്കും പുറമെ പുതിയ ‘സുസുക്കി അക്സസ് 125 എസ് ഇ’യിൽ അലോയ് വീലുകളും ട്യൂബ്രഹിത ടയറുകളുമുണ്ട്.  ഇതിനു പുറമെ പഴമയുടെ സ്പർശമുള്ള മറൂൺ സീറ്റും സൈഡ് പാനലിൽ പ്രത്യേക പതിപ്പെന്നു വിളംബരം ചെയ്യുന്ന ലോഗോയുമൊക്കെയായി മെറ്റാലിക് വെള്ള നിറത്തിലും ‘അക്സസ്’ പ്രത്യേക പതിപ്പ് ലഭ്യമാണ്. മൊബൈൽ ചാർജിങ് പോയിന്റ്, ക്രോം ഫിനിഷുള്ള ഹെഡ്ലാംപും റിയർവ്യൂ മിററും, ഡിജിറ്റൽ — അനലോഗ് കൺസോൾ, വൺ പുഷ് ഷട്ടർ ലോക്ക്, ഇരട്ട ലഗേജ് ഹുക്ക് തുടങ്ങിയവയാണു പഴയകാലത്തെ ഓർമിപ്പിക്കുന്ന ഈ ‘സുസുക്കി അക്സസ് 125’ സ്കൂട്ടറിന്റെ പ്രത്യേകത. 

സാങ്കേതിക വിഭാഗത്തിൽ മറ്റു വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് ഈ ‘അക്സസ്’ എത്തുന്നത്; പരമാവധി 8.7 പി എസ് കരുത്ത് സൃഷ്ടിക്കുന്ന 124 സി സി, എസ് ഇ പി എൻജിനാണ് സ്കൂട്ടറിന്. കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) സഹിതെത്തുന്ന ‘അക്സസി’ലെ എൻജിൻ 5,000 ആർ പി എമ്മിൽ 10.2 എൻ എം വരെ ടോർക്കും സൃഷ്ടിക്കും. ഇന്ത്യയിൽ ഹോണ്ട ‘ആക്ടീവ 125’ ആണ് ‘അക്സസി’ന്റെ പ്രധാന എതിരാളി. 

Read More: Auto News | Auto Tips | Fasttrack