Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗസ്റ്റോ ആർ എസു’മായി മഹീന്ദ്ര; വില 48,110 രൂപ

Gusto Rs Gusto Rs

ഗീയർരഹിത സ്കൂട്ടറായ ‘ഗസ്റ്റോ’യുടെ പുതുവകഭേദമായ ‘ആർ എസ് ’ മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡ്(എം ടി ഡബ്ല്യു എൽ) പുറത്തിറക്കി. വിപണന സാധ്യതയേറിയ ഉത്സവകാലം പ്രമാണിച്ചെത്തിയ ‘ഗസ്റ്റോ ആർ എസി’ന് 48,110 രൂപയാണു ഡൽഹി ഷോറൂമിലെ വില; നിലവിൽ വിപണിയിലുള്ള ‘ഡി എക്സ്’, ‘എച്ച് എക്സ്’ പതിപ്പുകൾക്ക് ഇടയിലായാണ് ‘ആർ എസി’നു സ്ഥാനം. മാത്രമല്ല, ‘പേ ടി എം മാൾ’ ആപ്ലിക്കേഷൻ വഴിയോ സൈറ്റ് വഴിയോ ‘ഗസ്റ്റോ ആർ എസ്’ വാങ്ങുന്നവർക്ക് 6,000 രൂപയുടെ കാഷ്ബാക്കും വാഗ്ദാനമുണ്ട്.

ഹോണ്ട ‘ആക്ടീവ’, ടി വി എസ് ‘ജുപ്പീറ്റർ’, ഹീറോ ‘മാസ്ട്രോ’, ടി വി എസ് ‘സ്കൂട്ടി സെസ്റ്റ്’ തുടങ്ങിയവയോടു മത്സരിക്കാൻ ചുവപ്പും വെളുപ്പും, നീലയും വെളുപ്പും എന്നീ ഇരട്ട വർണ സങ്കലനങ്ങളിലാണു ‘ഗസ്റ്റോ ആർ എസ്’ എത്തുന്നത്; ഇതോടൊപ്പം പുത്തൻ ഗ്രാഫിക്സും സ്കൂട്ടറിനുണ്ട്. കാഴ്ചയിലെ മാറ്റം ഒഴിവാക്കിയാൽ സാങ്കേതികവിഭാഗത്തിൽ ‘ഗസ്റ്റോ’ പോലെ തന്നെയാണു ‘ഗസ്റ്റോ ആർ എസും’.

‘ഗസ്റ്റോ’യ്ക്കു കരുത്തേകുന്നത് 110 സി സി, സിംഗിൾ സിലിണ്ടർ, എം ടെക് എൻജിനാണ്; പരമാവധി എട്ടു പി എസ് കരുത്തും ഒൻപത് എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. വേരിയോമാറ്റിക് സി വി ടി ട്രാൻസ്മിഷനാണു സ്കൂട്ടറിലുള്ളത്. 

സ്കൂട്ടർ മെയിൻ സ്റ്റാൻഡിൽ ഇടാതെ തന്നെ സ്റ്റാർട് ചെയ്യാൻ അനുവദിക്കുന്ന ഫോർവേഡ് കിക് സ്റ്റാർട്ട്, എൽ ഇ ഡി പൈലറ്റ് ലാംപ് സഹിതമുള്ള ഹെഡ്ലാംപ് തുടങ്ങിയവയും ‘ഗസ്റ്റോ ആർ എസി’ലുണ്ട്. കൂടാതെ മികച്ച യാത്രാസുഖത്തിനായി 12 ഇഞ്ച് വീലുകളും ടെലിസ്കോപിക് ഫോർക്കും സ്കൂട്ടറിലുണ്ട്. പെട്രോൾ ലീറ്ററിന്  60.25 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ‘ഗസ്റ്റോ ആർ എസി’നു മഹീന്ദ്രയുടെ വാഗ്ദാനം.