Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീപ്പിനെ അനുസ്മരിപ്പിച്ച് കിടിലൻ ലുക്കിൽ പുതിയ സ്കോർപിയോ

Mahindra Scorpio Mahindra Scorpio

മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്കോർപ്പിയോ. മഹീന്ദ്ര എന്ന ഇന്ത്യൻ വാഹന നിർമാതാക്കളെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വിയാണ്. തുടർന്നിങ്ങോട്ട് എസ്‌യുവിയുടെ പര്യായമായി മാറി സ്കോർപ്പിയോ. മുന്നു തലമുറകൾ പിന്നിട്ട ഈ എസ് യു വി പുതിയ രൂപ മാറ്റവുമായി എത്തിയിരിക്കുന്നു. 2014ൽ പുറത്തിറങ്ങിയ മൂന്നാം തലമുറയാണ് കിടിലൽ മെയ്ക് ഓവറിൽ എത്തിയിരിക്കുന്നത്. 9.97 ലക്ഷം രൂപ മുതൽ 16.01 ലക്ഷം രൂപ വരെയാണ് പുതിയ സ്കോർപ്പിയോയുടെ എക്സ്ഷോറൂം വില.

mahindra-scorpio-2 Mahindra Scorpio

എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ്‌ പുതിയ സ്കോർപ്പിയോ ലഭ്യമാകുക. ജീപ്പിനോട് സാമ്യം തോന്നുന്ന  ഗ്രില്ലുകളാണ് വാഹനത്തിന്. കൂടാതെ പുതിയ അ‍‍ഞ്ച് സ്പേക്ക് അലോയി വീല്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡികേറ്റര്‍, മസ്കുലറായ സൈഡ് പ്ലാസ്റ്റിക്ക് ക്ലാഡിങ് തുടങ്ങിയവയുമുണ്ട്. ഉള്ളിലും നിരവധി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്കോർപ്പിയോ എത്തിയത്. ആറ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ, പാര്‍ക്കിങ് സെന്‍സര്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിങ്, റെയിന്‍ സെൻസറിങ് വൈപ്പറുകവ്‍‍, വോയിസ് അസിസ്റ്റ് എന്നിവ പുതിയ സ്കോർപ്പിയോയിലുണ്ട്.

mahindra-scorpio-1 Mahindra Scorpio

എൻജിന് കാര്യമായ മാറ്റങ്ങളൊന്നുമില്ലെങ്കിലും കരുത്ത് ഏകദേശം 20 ബിഎച്ച്പി കൂടിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. അടിസ്ഥാന വകഭേദമായ  എസ് 3-യില്‍ 2.5 ലീറ്റർ എൻജിനും ബാക്കി വകഭേദങ്ങളിൽ 2.2 ലീറ്റർ  എൻജിനുമാണ് ഉപയോഗിക്കുന്നത്. 2.5 ലീറ്റർ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 3200 ആര്‍പിഎമ്മില്‍ 75 ബിഎച്ച്പി കരുത്തും 1400 മുതൽ 2200 വരെ  ആര്‍പിഎമ്മില്‍ 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എസ് 5, എസ് 7 എന്നിവയില്‍ ഉപയോഗിക്കുന്ന 2.2 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 120 ബിഎച്ച്പി കരുത്തും 1800 മുതൽ 2800 വരെ ആര്‍പിഎമ്മില്‍ 280 എന്‍എം ടോര്‍ക്കും നല്‍കും. ഉയർന്ന വകഭേദങ്ങളിൽ ഉപയോഗിക്കുന്ന 2.2 ലീറ്റർ എൻജിൻ 3750 ആര്‍പിഎമ്മില്‍ 140 ബിഎച്ച്പി പവറും 1500  മുതൽ 2800 വരെ ആര്‍പിഎമ്മില്‍ 320 എന്‍എം ടോര്‍ക്കും നൽകുന്നുണ്ട്. ഉയർന്ന വകഭേദങ്ങളിൽ ആറ് സ്പീഡ് ട്രാൻസ് മിഷനും ബാക്കിയുള്ളവയിൽ 5 സ്പീഡ് ട്രാൻസ്മിഷനുമാണ് ഉപയോഗിക്കുക.