‘എൻടോർക്’ ബെംഗളൂരുവിൽ; വില 61,450 രൂപ

tvs-ntorq
SHARE

ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയുടെ പുതിയ സ്കൂട്ടറായ ‘എൻ ടോർക് 125’ ബെംഗളൂരുവിൽ വിൽപ്പനയ്ക്കെത്തി. 125 സി സി എൻജിനുള്ള സ്കൂട്ടറിന് 61,450 രൂപയാണു ഷോറൂം വില.

ടി വി എസിന്റെ റേസിങ് പാരമ്പര്യത്തിന്റെ പിൻബലത്തിൽ രൂപകൽപ്പന ചെയ്ത സ്കൂട്ടറിലൂടെ യുവാക്കളെയാണു ലക്ഷ്യമിടുന്നതെന്നു നിർമാതാക്കൾ വ്യക്തമാക്കുന്നു. അത്യാധുനിക ‘സി വി ടി ഐ — റെവ് ത്രീ വാൽവ്’ എൻജിനാണു സ്കൂട്ടറിനു കരുത്തേകുക. 

‘ടി വി എസ് സ്മാർട്കണക്ടി’ലൂടെ രാജ്യത്തെ ആദ്യ കണക്റ്റഡ് സ്കൂട്ടർ എന്ന പെരുമയും ‘എൻ ടോർക്കി’നു സ്വന്തമാണ്. രാജ്യത്ത് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ലഭ്യമാവുന്ന ആദ്യ സ്കൂട്ടറാണിതെന്ന് ടി വി എസ് മോട്ടോർ കമ്പനി വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് — കമ്യൂട്ടർ മോട്ടോർ സൈക്കിൾസ്, സ്കൂട്ടേഴ്സ് ആൻഡ് കോർപറേറ്റ് ബ്രാൻഡ്) അനിരുദ്ധ ഹാൽദാർ വിശദീകരിച്ചു.

ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്ന ‘എൻടോർക്’ മൊബൈൽ ആപ്ലിക്കേഷനുമായി ബ്ലൂടൂത്ത് സാങ്കേതികവിദ്യ ബന്ധിപ്പിക്കുന്ന പുത്തൻ സംവിധാനമാണ് ‘സ്മാർട്കണക്ട്’. ഇതോടെ സ്കൂട്ടറിലെ ഡിജിറ്റൽ സ്പീഡോമീറ്ററിൽ നാവിഗേഷൻ അസിസ്റ്റ്,  ടോപ് സ്പീഡ് റെക്കോഡർ, ഇൻ ബിൽറ്റ് ലാപ് ടൈമർ, ഫോൺ ബാറ്ററി സ്ട്രെങ്ത് ഡിസ്പ്ലേ, ലാസ്റ്റ് പാർക്ഡ് അസിസ്റ്റ്, സർവീസ് റിമൈൻഡർ, ട്രിപ് മീറ്റർ തുടങ്ങി 55 ഫീച്ചറുകളാണ് ലഭ്യമാവുക. കൂടാതെ സ്ട്രീറ്റ്, സ്പോർട് തുടങ്ങി വ്യത്യസ്ത റൈഡ് മോഡുകളും സ്കൂട്ടറിലുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA