എ എം ടിയോടെ ‘നെക്സൻ’; വില 9.41 ലക്ഷം മുതൽ

tata-nexon-amt
SHARE

കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) വകഭേദം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കി. 9.41 ലക്ഷം രൂപ മുതലാണ് ‘നെക്സൻ എ എം ടി’ക്കു ഡൽഹിയിലെ ഷോറൂം വില.

ഇകോ, സിറ്റി, സ്പോർട് എന്നീ മൾട്ടി ഡ്രൈവ് മോഡോടെ ലഭ്യമാവുന്ന ആദ്യ എ എം ടി മോഡലാണ് ‘നെക്സൻ ഹൈപ്പർ ഡ്രൈവ് എസ് — എസ് ജി’യെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു. ക്ലച് പെഡൽ ആവശ്യമില്ലാത്ത സാങ്കേതികവിദ്യയെ സ്മാർട് ഷിഫ്റ്റ് ഗീയർ(എസ് എസ് ജി) എന്നാണു ടാറ്റ മോട്ടോഴ്സ് വിളിക്കുന്നത്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം ടാറ്റ മോട്ടോഴ്സ് എസ് എസ് ജി വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ എ എം ടിയുടെ വില 9.41 ലക്ഷം രൂപയിൽ തുടങ്ങുമ്പോൾ ഡീസൽ പതിപ്പിന്റെ വില 10.30 ലക്ഷം രൂപയിലാണ് ആരംഭിക്കുക.

‘ഹൈപ്പർ ഡ്രൈവ് എസ് — എസ് ജി’യുടെ വരവോടെ കോംപാക്ട് എസ് യു വി വിപണിയിൽ മാത്രമല്ല എ എം ടി വിഭാഗത്തിലും പങ്കാളിത്തം ഉയർത്താൻ ‘നെക്സ’നു സാധിക്കുമെന്നു ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ് (പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.  എ എം ടിക്കു പുറമെ ഉടമസ്ഥന്റെ ഇഷ്ടത്തിനൊത്ത് ‘നെക്സൻ’ അണിയിച്ചൊരുക്കാൻ അവസരം നൽകുന്ന ഓൺലൈൻ കസ്റ്റമൈസേഷൻ പ്ലാറ്റ്ഫോമായ ‘ഇമാജിനേറ്റ’റും ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. കാഴ്ചപ്പകിട്ട് പകരുന്നതിനൊപ്പം സ്വന്തം ഇഷ്ടപ്രകാരമുള്ള അക്സസറികൾ ഘടിപ്പിക്കാനും ‘ഇമാനിജിനേറ്റർ’ വഴിയൊരുക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA