മിനി കൂപ്പറിന്റെ 2018 മോഡൽ ഇന്ത്യയിൽ

mini-cooper-2018
SHARE

മിനിയുടെ വിഖ്യാത മോഡൽ കൂപ്പറിന്റെ 2018 പതിപ്പ് വിപണിയിൽ. ‌‌‌29.70 ലക്ഷം മുതൽ 37.10 ലക്ഷം രൂപവരെയാണ് പുതിയ കൂപ്പറിന്റെ ഇന്ത്യൻ വില. ഈ വർഷം ആദ്യം രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ കൂപ്പർ തന്നെയാണ് ഇന്ത്യയിലുമെത്തിരിക്കുന്നത്. പഴയ മോ‍ഡലിനെപ്പോലെ തന്നെ മൂന്നു ഡോർ, അഞ്ചു ഡോർ, കൺവേർട്ടബിൽ എന്നീ വകഭേദങ്ങളിൽ പുതിയ മിനി ലഭ്യമാണ്. മൂന്നു ഡോർ മോ‍ഡൽ പെട്രോള്‍ ഡീസൽ എൻജിനുകളിൽ ലഭിക്കുമ്പോൾ അഞ്ചു ഡോർ മോ‍‍ഡലിൽ ഡീസൽ എൻജിനും കൺവേർട്ടബിളിൽ പെട്രോൾ എൻജിനും മാത്രമേ ഉണ്ടാകുകയുള്ളു. 

അകത്തു പുറത്തും ചെറിയ മാറ്റങ്ങളുമായിട്ടാണ് പുതിയ കാർ എത്തിയത്. എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും അടിസ്ഥാന വകഭേദങ്ങൾ മുതൽ ലഭ്യമാകുമ്പോൾ മെട്രിക്സ് എൽഇഡി ഹൈബീം ലൈറ്റ് ഓപ്ഷനായിട്ട് ലഭ്യമാണ്. യൂണിയൻ ജാക്കിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ടെയിൽ ലാമ്പിന്. പുതിയ മൂന്നു സ്പോക് സ്റ്റിയറിങ് വീലാണ് ഉള്ളിലെ പ്രധാന മാറ്റം. കൂടാതെ സെന്റർ കൺസോളിലേയും ഡോർ പാഡുകളിലേയും പിയാനോ ബ്ലാക്  ഫിനിഷ്, പുതിയ സീറ്റ് അപ്ഹോസ്റി എന്നിവയുണ്ട്.

സൺറൂഫ്, 6.5 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻട്രൂമെന്റ് ക്ലസ്റ്റർ, 8.8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. മിനി കണക്ഷൻ ആപ്പ്, വയർലെസ് ചാർജിങ്, 20 ജിബി മീഡിയ സ്റ്റോറേജ്, 12 സ്പീക്കറും എട്ട് ചാനൽ ആംപ്ലിഫയറുമുല്ല ഹർ‌മൻ മ്യൂസിക് സിസ്റ്റം എന്നിവ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന അവസരവും മിനി നൽകുന്നുണ്ട്.

കൂപ്പർ എസിൽ ഉപയോഗിക്കുന്ന രണ്ടു ലീറ്റർ നാല് സിലിണ്ടർ എൻജിനാണ് ടർബോ പെട്രോൾ എൻജിനും കൂപ്പർ‌ ഡിയിൽ ഉപയോഗിക്കുന്ന 14.5 ലീറ്റർ‌ മൂന്ന് സിലിണ്ടർ ടർബോ ഡീസൽ എൻജിനുമാണ് കാറിൽ ഉപയോഗിക്കുന്നത്.  192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് പെട്രോൾ എൻജിന്. 114 എച്ച്പി കരുത്തും 270 എൻഎം ടോർക്കുമുണ്ട് 1.5 ലീറ്റർ‌ ഡീസൽ എൻജിന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA