2018 ജിക്സർ എത്തി; വില 87,250 രൂപ മുതൽ

gixxer
SHARE

പ്രകടനക്ഷമതയേറിയ ‘ജിക്സർ’ മോട്ടോർ സൈക്കിളിന്റെ 2018 പതിപ്പുകൾ ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ലിമിറ്റഡ് (എസ് എം ഐ പി എൽ) പുറത്തിറക്കി. ആന്റി ലോക്ക് ബ്രേക്ക് (എ ബി എസ്) സഹിതമെത്തുന്ന ‘2018 ജിക്സർ എസ് പി’ക്ക് 87,250 രൂപയും എ ബി എസും ഫ്യുവൽ ഇഞ്ചക്ഷൻ(എഫ് ഐ) സംവിധാനവുമുള്ള ‘2018 ജിക്സർ എസ് എഫ് എസ് പി’ക്ക് 1,00,630 രൂപയുമാണ് ഡൽഹി ഷോറൂമിലെ വില. 

ബൈക്കുകൾക്കു കരുത്തേുന്നതു സുസുക്കി ഇകോ പെർഫോമൻസ്(എസ് ഇ പി) സാങ്കേതികവിദ്യയുടെ പിൻബലമുള്ള 155 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 8,000 ആർ പി എമ്മിൽ 14.8 ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 14 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആകർഷകമായ ഗോൾഡ് — ബ്ലാക്ക് വർണ സങ്കലനത്തിലാണ് പുത്തൻ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുന്നത്. സവിശേഷമായ ‘എസ് പി 2018’ എംബ്ലം, മുൻ കൗളിലും ഇന്ധന ടാങ്കിലും പുത്തൻ ഗ്രാഫിക്സ് തുടങ്ങിയവയും ‘2018 ജിക്സറി’ന്റെ സവിശേഷതയാണ്. 

ഇന്ത്യയിൽ 2014ൽ അരങ്ങേറ്റം കുറിച്ചതു മുതൽ സുസുക്കിയുടെ ഗുണമേന്മയുടെയും രൂപകൽപ്പനാ മികവിന്റെയും പ്രകടനക്ഷമതയുടെയും പര്യായമായി മാറാൻ ‘ജിക്സറി’നു സാധിച്ചിട്ടുണ്ടെന്ന് എസ് എം ഐ പി എൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരൻ അഭിപ്രായപ്പെട്ടു. അത്യാധനുക സങ്കേതികവിദ്യയുടെ പിൻബലത്തോടെ മുന്തിയ നിലവാരമുള്ളതും പ്രകടനക്ഷമതയേറിയതുമായ ബൈക്കുകൾ അവതരിപ്പിക്കുന്നതിൽ സുസുക്കിക്കുള്ള മികവിന്റെ സാക്ഷ്യം കൂടിയാണു ‘ജിക്സർ’. ഈ ശ്രേണിക്കു കൂടുതൽ പുതുമയും മൂല്യവും ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് ‘2018 ജിക്സറി’ൽ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA