ലിവയ്ക്കു പരിമിതകാല പതിപ്പുമായി ടി കെ എം

liva
SHARE

പരിമിതകാല പതിപ്പായി ഇരട്ട വർണത്തിലുള്ള ‘ലിവ’ ഹാച്ച്ബാക്ക് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) പുറത്തിറക്കി. പെട്രോൾ എൻജിനുള്ള പതിപ്പിന് 6,50,700 രൂപ മുതലും ഡീസൽ വകഭേദത്തിന് 7,65,700 രൂപ മുതലുമാണു ഷോറൂം വില. രാജ്യത്തെ തിരഞ്ഞെടുത്ത വിപണികളിൽ മാത്രമാണു ടൊയോട്ട ഈ പ്രത്യേക പതിപ്പ് ലഭ്യമാക്കുന്നത്.

മുന്നിൽ ഇരട്ട എസ് ആർ എസ് എയർബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി) സഹിതംആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം(എ ബി എസ്), പ്രീ ടെൻഷനറും ഫോഴ്സ് ലിമിറ്ററും സഹിതം മുൻസീറ്റ് ബെൽറ്റ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് തുടങ്ങിയവയൊക്കെയായാണു പരിമിതകാല പതിപ്പ് എത്തുന്നത്. 

സൂപ്പർ വൈറ്റ് എന്ന നിറത്തിൽ ലഭ്യമാവുന്ന കാറിൽ സ്പോർടി റെഡ് — കറുപ്പ് ഇരട്ട വർണ ഗ്രിൽ, ചുവപ്പ് മുൻ ഫോഗ് ബീസൽ, ചുവപ്പ് ഡോർ ഹാൻഡ്ൽ, ബൂട്ടിൽ ചുവപ്പ് ഗാർണിഷ്, പാർശ്വത്തിൽ പുത്തൻ ഗ്രാഫിക്സ്, ചുവപ്പ് അക്സന്റ് സഹിതം പ്രീമിയം ബ്ലാക്ക് അകത്തളം, ഗീയർ നോബിലും എ സി വെന്റിലും റെഡ് അക്സന്റ് എന്നിവയൊക്കെയുണ്ട്. കൂടാതെ 6.8 ഇഞ്ച് ടച് സ്ക്രീൻ ഓഡിയോയും റിവേഴ്സ് കാമറയും കാറിലുണ്ട്. ആകർഷകമായ ഈ പരിമിതകാല പതിപ്പിലൂടെ ‘ലിവ’യ്ക്ക് കൂടുതൽ ഉപയോക്താക്കളെ കണ്ടെത്താനാവുമെന്നു കാർ അവതരണ ചടങ്ങിൽ ടി കെ എം ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ രാജ പ്രതീക്ഷ പ്രകടിപ്പിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA