ടാറ്റ ടിഗോറിന്റെ പുതിയ പതിപ്പ് വിപണിയിൽ

tata-tigor
SHARE

ടാറ്റയുടെ കോംപാക്റ്റ് സെഡാൻ ടിഗോറിന്റെ പുതിയ പതിപ്പ് വിപണിയിൽ. വില 5.2 ലക്ഷം രൂപ മുതല്‍ 7.38 ലക്ഷം വരെ. കൂടുതൽ സ്റ്റൈലിഷ് ആക്കിയാണ് ടിഗോറിന്റെ പുതിയ പതിപ്പിനെ ടാറ്റ പുറത്തിറക്കുന്നത്. മികച്ച സാങ്കേതിക വിദ്യയും ഗുണമേന്മയും ഒത്തിണങ്ങിയ വാഹനമാണ് ടിഗോര്‍ എന്നാണ് ടാറ്റ പറയുന്നത്.

ഡ്യുവല്‍ പ്രൊജക്ടര്‍ ഹെഡ് ലാംപ്, ക്ലിയർ ലെൻസ് ടെയിൽ ലാംപ്, ഡ്യുവല്‍ ടോണ്‍ ഉള്ള 15 ഇഞ്ച് അലോയ് വീല്‍, എൽഇഡി ടേൺ ഇന്റീകേറ്ററുകളുള്ള റിയർവ്യൂ മിറർ എന്നിവ  വാഹനത്തിനുണ്ട്. പ്രീമിയം ബ്ലാക്ക്, ഗ്രേ നിറത്തിലാണ് ഇന്റീരിയർ. ടൈറ്റാനിയം കളര്‍ ലെതര്‍ സീറ്റ്, പ്രീമിയം റൂഫ് ലൈനര്‍, കപ്പ് ഹോള്‍ഡറോടെ ഉള്ള ആം റെസ്റ്റ് എന്നിവയുമുണ്ട്. ഹര്‍മന്‍ ടി എമ്മിന്റെ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ്. മികച്ച ശബ്ദ അനുഭവത്തിനായി 4 സ്പീക്കറുകളും 4 ട്വീറ്ററുകളും ഉണ്ട്.

സുരക്ഷയ്ക്കായി രണ്ടു എയർബാഗുകളും എബിഎസും, ഇബിഡിയും കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്ട്രോളുമുണ്ട്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്. 1.2 ലിറ്റര്‍ റിവോട്രോണ്‍ എൻജിനാണ് പെട്രോള്‍ പതിപ്പില്‍ ഉള്ളത്. ഡീസല്‍ പതിപ്പിന് കരുത്തു പകരുന്നത് 1.05 ലിറ്റര്‍ റിവോ ടോര്‍ക് എന്‍ജിനാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA