കീഴടക്കാൻ പുതിയ ഗോയും ഗോ പ്ലസുമെത്തി

datsun-go
SHARE

ഡാറ്റ്സണ്‍ ജനപ്രിയ വാഹനങ്ങളായ ഗോ, ഗോ പ്ലെസ് എന്നിവയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങി. ഹാച്ച്ബാക്കായ ഗോയുടെ വി 3.29 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ എംപിവിയായ ഗോ പ്ലസിന്റെ വില ആരംഭിക്കുന്നത് 3.83 ലക്ഷത്തിനാണ്.

അകം പുറം മാറ്റങ്ങളുണ്ട് പുതിയ ഗോയ്ക്കും ഗോപ്ലെസിനും. റിപ്രൊഫൈൽ ചെയ്ത ഹെഡ്‌ലാംപ്, മാറ്റങ്ങൾ വരുത്തിയ ബംപർ, വേർട്ടിക്കലി ഇന്റഗ്രേറ്റഡ് ഡേറ്റം റണ്ണിങ് ലാംപ് എന്നിവ പുതിയ പതിപ്പിലുണ്ട്. കൂടാതെ 14 ഇഞ്ച് അലോയ് വീലുകളും. പുതിയ സീറ്റുകൾ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, മാറ്റങ്ങൾ വരുത്തിയ ഡാഷ് ബോർഡും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമെല്ലാം ഉൾഭാഗത്തെ വ്യത്യാസങ്ങളാണ്.

ആപ്പിൾ കാർ പ്ലെ ആൻഡ്രോയി‍ഡ് ഓട്ടോ എന്നീ സൗകര്യങ്ങളുള്ളതാണ് 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം.  കൂടാതെ ഇലക്ട്രിക്കലി അഡ്ജെസ്റ്റബിൽ മിററുകൾ, പിന്നിലെ പവർ വിന്റോ, എബിഎസ്, എയർ ബാഗ് എന്നിവയുമുണ്ട്. മുൻ തലമുറയിലെ 1.2 ലീറ്റർ എൻജിൻ തന്നെയാണ് കാറിന്. 68 ബിഎച്ച്പി കരുത്ത്. നിലവിൽ എഎംടി ഗിയർബോക്സില്ലെങ്കിലും ഭാവിയിൽ‌ വന്നേക്കാം.

എക്സ്ഷോറൂം വിലകള്‍‌

മോഡൽ
ഗോ ഗോപ്ലസ്
ഡി 3.29 ലക്ഷം 3.83 ലക്ഷം
3.99 ലക്ഷം
4.53 ലക്ഷം
എ (ഒ) 4.29 ലക്ഷം
5.05 ലക്ഷം
ടി 4.49 ലക്ഷം
5.30 ലക്ഷം
ടി(ഒ) 4.89 ലക്ഷം
5.69 ലക്ഷം
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA