എക്സ് ഫോറുമായി ബി എം ഡബ്ല്യു; വില 60.60 ലക്ഷം

bmw-x4
SHARE

ബി എം ഡബ്ല്യുവിന്റെ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എക്സ് ഫോർ ഇന്ത്യയിലെത്തി. 60.60 ലക്ഷം രൂപയാണു ആഡംബര എസ് യു വിയുടെ ഇന്ത്യയിലെ ഷോറൂം വില. ചെന്നൈയിലെ പ്ലാന്റിൽ നിർമിക്കുന്ന ‘എക്സ് ഫോർ’, പെട്രോൾ, ഡീസൽ എൻജിനുകളോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. ‘എക്സ് ത്രീ’ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘എക്സ് ഫോറി’ന്റെ ഡീസൽ പതിപ്പിന് രണ്ടു വകഭേദങ്ങളുണ്ട്: ബി എം ഡബ്ല്യു ‘എക്സ് ഫോർ എക്സ് ഡ്രൈവ് 20 ഡി എം സ്പോർട് എക്സ്’, ‘എക്സ് ഫോർ എക്സ് ഡ്രൈവ് 30 ഡി എം സ്പോർട് എക്സ്’എന്നിവ. പെട്രോൾ എൻജിനോടെ ‘എക്സ് ഫോർ എക്സ് ഡ്രൈവ് 30 ഐ എം സ്പോർട് എക്സ്’ മാത്രമാണു ലഭ്യമാവുക.

സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ(എസ് എ വി) വിഭാഗത്തിനു വിജയകരമായ തുടക്കമിട്ട ബി എം ഡബ്ല്യുവിൽ നിന്നുള്ള പുത്തൻ അവതരണമാണ് സ്പോർട് ആക്ടിവിറ്റി കൂപ്പെയായ ‘എക്സ് ഫോർ’ എന്ന് ബി എം ഡബ്ല്യു ഗ്രൂപ് ആക്ടിങ് പ്രസിഡന്റ് ഹാൻസ് ക്രിസ്ത്യൻ ബാർടെൽസ് അറിയിച്ചു. ബി എം ഡബ്ല്യു ‘എക്സ്’ മോഡലുകളുടെ സവിശേഷതകളും കൂപ്പെയുടെ സ്പോർട്ടി എലഗൻസും സമന്വയിക്കുന്ന ‘എക്സ് ഫോറി’ന് വിജയം നേടാനാവുമെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘എം സ്പോർട് എക്സ്’ രൂപകൽപ്പനയും സവിശേഷതകളുമായെത്തുന്ന ‘എക്സ് ഫോറി’ൽ എട്ടു സ്പീഡ്, സ്റ്റെപ്ട്രോണിക് സ്പോർട് ട്രാൻസ്മിഷനാണു ബി എം ഡബ്ല്യു തിരഞ്ഞെടുത്തിരിക്കുന്നത്. ഡ്രൈവിങ് സുഗമമാക്കാൻ സ്റ്റീയറിങ് വീലിനൊപ്പം പാഡ്ൽ ഷിഫ്റ്ററും ലഭ്യമാക്കിയിട്ടുണ്ട്.  മികച്ച സുരക്ഷ ഉറപ്പാക്കാൻ ആറ് എയർബാഗിനൊപ്പം അറ്റന്റീവ്നെസ് അസിസ്റ്റൻസ്, കണറിങ് ബ്രേക്ക് കൺട്രോൾ(സി ബി സി), ഓട്ടോ ഹോൾഡ് സഹിതം ഇലക്ട്രിക്ക് പാർക്കിങ് ബ്രേക്ക് എന്നിവയോടെ ഡൈനമിക് സ്റ്റെബിലിറ്റി കൺട്രോൾ, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ എന്നിവയും ‘എക്സ് ഫോറി’ലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA