sections
MORE

സ്പോർട്ടി ലുക്കിൽ പുതിയ ബലേനൊ, വില 5.45 ലക്ഷം മുതൽ

new-baleno
SHARE

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ പുതിയ പതിപ്പ് വിപണിയിൽ. പെട്രോൾ, ഡീസൽ പതിപ്പുകളിൽ വിൽപ്പനയ്ക്കെത്തുന്ന ബലേനൊയുടെ പെട്രോൾ വകഭേദത്തിന് 5.45 ലക്ഷം മുതൽ 7.45 ലക്ഷം വരെയും പെട്രോൾ ഓട്ടമാറ്റിക്കിന് 7.48 ലക്ഷം മുതൽ 8.77 ലക്ഷം വരെയും ഡീസൽ മോഡലിന് 6.60 ലക്ഷം മുതൽ 8.60 ലക്ഷം വരെയുമാണ് വില. 

new-baleno-1
Baleno 2019

ബോൾഡായ മുഖമാണു പുതിയ ബലേനൊയുടെ പ്രധാന സവിശേഷത. ത്രീഡി ഡീറ്റൈലിങ്ങോടു കൂടിയ പുതിയ മുൻഗ്രില്ലാണ്.  സുരക്ഷ മെച്ചപ്പെടുത്താൻ സ്പീഡ് അലർട്ട് സിസ്റ്റം, ‌ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് അസിസ്റ്റ് സെൻസർ തുടങ്ങിയവയും കാറിലുണ്ട്. എയർബാഗ്, ചൈൽ‍ഡ് സീറ്റ് റിസ്ട്രെയ്ൻ സിസ്റ്റം(ഐസോഫിക്സ്), പ്രീ ടെൻഷനർ, ഫോഴ്സ് ലിമിറ്റർ സീറ്റ് ബെൽറ്റ്, ഇ ബി ഡി സഹിതം എ ബി എസ് തുടങ്ങിയവും ബലേനൊയിലുണ്ട്. 

new-baleno-2
Baleno 2019

2016 മുതൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളുടെ പട്ടികയിൽ ഇടംപിടിച്ച ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലത്തിനുള്ളിൽ അഞ്ചു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചതിന്റെ റെക്കോർഡും സ്വന്തമാണ്. നിരത്തിലെത്തി വെറും 38 മാസത്തിനുള്ളിലാണു ബലേനൊ ഈ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്.

new-baleno-3
Baleno 2019

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒൻപതു മാസത്തിനിടെ 2017 – 18ന്റെ ആദ്യ മൂന്നു പാദങ്ങളെ അപേക്ഷിച്ച് 14% വിൽപ്പന വളർച്ച നേടാനും ബലേനൊയ്ക്കു സാധിച്ചിരുന്നു. ഇതുവരെ മൊത്തം 5.20 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ ഇന്ത്യൻ വാഹന വിപണിയിലെ എ ടു പ്ലസ് വിഭാഗത്തിൽ 26 ശതമാനത്തോളം വിഹിതമാണ് ബലേനൊയ്ക്കു മാരുതി സുസുക്കി അവകാശപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA