ADVERTISEMENT

പ്രകടനക്ഷമതയേറിയ ബൈക്കുകളായ ‘പൾസർ 180’, ‘പൾസർ 220 എഫ്’ മോഡലുകൾക്കിടയിൽ ‘പൾസർ 180 എഫു’മായി ബജാജ് ഓട്ടോ ലിമിറ്റഡ്. ‘180 പൾസറി’ൽ നിന്ന് ഒരു ചുവടു മുകളിലും എന്നാൽ ‘220 എഫി’ന് അൽപ്പം താഴെയുമെന്ന നിലയിലാണു ബജാജ് ഓട്ടോ പുതിയ ‘പൾസർ 180 എഫ്’ അവതരിപ്പിച്ചിരിക്കുന്നത്. നിയോൺ നിറവും ഗ്രാഫിക്സും മാറ്റ് ബ്ലാക്ക് പെയ്ന്റുമൊഴിവാക്കിയാൽ കാഴ്ചയിൽ ‘പൾസർ 220 എഫ്’, ‘പൾസർ 180 എഫ്’ ബൈക്കുകൾക്കിടയിൽ കാര്യമായ മാറ്റമില്ല. മുംബൈ ഷോറൂമിൽ 86,500 രൂപയാണു ബൈക്കിനു വില. സാധാരണ ‘പൾസർ 180’ ബൈക്കിനെ അപേക്ഷിച്ച് 1,500 രൂപയോളം അധികമാണിത്. അതേസമയം പുണെയിൽ 1.05 ലക്ഷം രൂപ വിലമതിക്കുന്ന് ‘പൾസർ 220 എഫി’നെ അപേക്ഷിച്ചു കാര്യമായ വിലക്കുറവുമുണ്ട്. 

‘പൾസ് 220 എഫി’ലെ ഹാഫ് ഫെയറിങ് കടമെടുത്തതിനാൽ കുത്തനെയുള്ള ഇരട്ട ഹെഡ്ലൈറ്റുകളും ‘പൾസർ 180 എഫി’ലുണ്ട്. മുന്നിൽ 260 എം എം ഡിസ്ക്, പിന്നിൽ 230 എം എം ഡിസ്ക് ബ്രേക്കുകളുള്ള ബൈക്കിൽ സിംഗിൾ ചാനൽ എ ബി എസും ബജാജ് ലഭ്യമാക്കുന്നുണ്ട്. ഇതിനപ്പുറം സാങ്കേതികതലത്തിൽ‘പൾസർ 180’ ബൈക്കിൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘പൾസർ 180 എഫി’ന്റെ വരവ്. 

എതിരാളികളായ ടി വി എസ് ‘അപാച്ചെ ആർ ടി ആർ’ ശ്രേണിയുമായും സുസുക്കി ‘ജിക്സറു’മായുള്ള പോരാട്ടത്തിൽ ‘പൾസർ 180’ അപ്രസക്തമാവുന്നോ എന്ന സംശയമാവണം ഈ ബൈക്കിന്റെ ‘എഫ്’ പതിപ്പ് അവതരിപ്പിക്കാൻ ബജാജിനെ പ്രേരിപ്പിച്ചത്. ഈ വിഭാഗത്തിൽ ഹാഫ് ഫെയറിങ്ങുള്ള ഏക മോഡൽ എന്ന സവിശേഷതയോടെയാണ് ‘പൾസർ 180 എഫ്’ എത്തുന്നത്. പുതിയ ബൈക്കിന്റെ വരവ് സംബന്ധിച്ചു ബജാജ് ഓട്ടോ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാൽ വൈകാതെ ‘പൾസർ 180 എഫ്’ ഷോറൂമുകളിലെത്തുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com