ADVERTISEMENT

ചെറു എസ്‌യുവികൾക്ക് പുതിയ മാനങ്ങൾ നൽകി ഹ്യുണ്ടേയ് വെന്യു വിപണിയിൽ. വില 6.50 ലക്ഷം മുതൽ 11.10 ലക്ഷം വരെ. 1.2 ലീറ്റർ പെട്രോൾ എൻജിന്‍ മോഡലിന് 6.50 ലക്ഷം രൂപയും 7.20 ലക്ഷം രൂപയുമാണ് വില. 1 ലീറ്റർ ടർബൊ പെട്രോള്‍ മോ‍ഡലിന് 8.21, 9.54, 10.60 എന്നിങ്ങനെയാണ് വില. 1 ലീറ്റർ ഓട്ടമാറ്റിക്കിന് 9.35 ലക്ഷവും 11.10 ലക്ഷവുമാണ് വില. ഡീസൽ മോഡലിന് 7.75, 8.45, 9.80, 10,84 ലക്ഷം വരെയാണ് വില.

Venue-Pricing

ഗ്ലോബൽ എസ്‌‌യുവിയായ വെന്യു ഇന്ത്യയിലാണ് ആദ്യം പുറത്തിറങ്ങുന്നതെന്നാണ് ഹ്യുണ്ടേയ് അറിയിച്ചത്. തുടർന്ന് യുഎസ്സിലും മറ്റു വിപണികളിലുമെത്തും. ന്യൂയോർക്ക് ഓട്ടോഷോയിലും ഇന്ത്യയിലും ഒരേ സമയത്ത് പ്രദർശിപ്പിച്ച വാഹനം ഉടൻ തന്നെ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങും. രാജ്യത്തെ ആദ്യ കണക്ടഡ് എസ്‍യുവി എന്ന പേരിൽ ഹ്യുണ്ടേയ് പുറത്തിറക്കുന്ന വെന്യുവിൽ ഇന്ത്യൻ വിപണിലെ മറ്റൊരു വാഹനങ്ങളിലുമില്ലാത്ത ഫീച്ചറുകളുണ്ടാകുമെന്നാണ് കമ്പനി പ്രഖ്യാപനം. ക്രേറ്റയുടെ വിജയം ആവർത്തിക്കാനെത്തുന്ന വെന്യുവിന്റെ പ്രധാന മത്സരം മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്‌യുവി 300, ഫോഡ് ഇക്കോസ്പോർട്ട് എന്നിവയുമായിട്ടാണ്.

hyundai-venue-2
Hyundai Venue

ക്രേറ്റയോട് സാമ്യമുള്ള രൂപമാണ് വെന്യുവിന്റേത്. വലിയ ഗ്രില്ലും എൽഇഡി ടെയിൽലാംപും റെക്റ്റാഗുലർ ഹെഡ്‌ലാംപുമുണ്ട്. എസ്‌യുവി ലുക്ക് നൽകാൻ പ്ലാസ്റ്റിക് ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. 3995 എംഎം നീളവും 1770 എംഎം വീതിയും 1604 എംഎം ഉയരവും (റൂഫ് റെയിലോടുകൂടി) 2500 എംഎം വീൽ ബേസുമുണ്ട് ഈ ചെറു എസ്‍യുവിക്ക്. കൂടുതൽ ശക്തമായ സ്റ്റീലിലാണ് വെന്യുവിന്റെ നിർമാണം. ഇഎസ്‌സി, ഹിൽ അസിസ്റ്റ് കണ്‍ട്രോൾ, ബ്രേക് അസിസ്റ്റ്, ആറ് എയർബാഗുകൾ എന്നിവയും വെന്യുവിലുണ്ട്. 1 ലീറ്റർ മാനുവലിന് 18.27 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 18.15 കിലോമീറ്ററുമാണ് എആർഎഐ മൈലേജ്. 1.2 ലീറ്റർ പെട്രോൾ എൻജിന് 17.52 കിലോമീറ്ററും 1.4 ലീറ്റർ ഡീസലിന് 23.70 കിലോമീറ്റർ മൈലേജും എആർഎഐ സാക്ഷ്യപ്പെടുത്തുന്ന ഇന്ധനക്ഷമത.

hyundai-venue-3
Hyundai Venue

മികച്ച ഇന്റീരിയറാണ് വാഹനത്തിന്. വോഡാഫോണിന്റെ ഇൻബിൽറ്റ് സിമ്മുമായി എത്തുന്ന വെന്യുവിൽ ബ്ലൂ ലിങ്ക് ടെക്നോളജി പ്രകാരമാണ് കണക്ടിവിറ്റി ഫീച്ചറുകൾ. യാത്രക്കാരുടെ സുരക്ഷ, വാഹനത്തിന്റെ സെക്യുരിറ്റി, വെഹിക്കിൾ റിലേഷൻഷിപ്പ് മാനേജ്മെന്റ്. ലോക്കേഷൻ അടിസ്ഥാനമായുള്ള സർവീസ്, മുന്നറിയിപ്പുകൾ, നിർമിത ബുദ്ധി തുടങ്ങി 33 ഫീച്ചറുകളാണ് ബ്ലൂ ലിങ്ക് ടെക്നോളജി പ്രകാരം ചെറു എസ്‍യുവിയിലുള്ളത്. ഇതിൽ 10 എണ്ണം ഇന്ത്യക്ക് മാത്രം ലഭിക്കുന്ന ഫീച്ചറുകളാണ് എന്ന് ഹ്യുണ്ടേയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

hyundai-venue-2

മൂന്നു എൻജിൻ ഓപ്ഷനുകളാണ് ഹ്യുണ്ടേയ് വെന്യുവിനുള്ളത്. 1.2 ലീറ്റർ നാല് സിലിണ്ടർ പെട്രോൾ എൻജിൻ 83 ബിഎച്ച്പി കരുത്തും 11.7 കെജിഎം ടോർക്കും നൽകും. 1 ലീറ്റർ ടർബോ ചാർജിഡ് പെട്രോൾ എൻജിന് 120 ബിഎച്ച്പി കരുത്തും 17.5 കെജിഎം ടോർക്കുമുണ്ട്. 1.4 ലീറ്റർ ഡീസൽ എൻജിന് 90 ബിഎച്ച്പി കരുത്തും 22.4 കെജിഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ പെട്രോളിന് 5 സ്പീഡ് മാനുവൽ ഗിയർബോക്സും 1 ലീറ്റർ പെട്രോളിന് 6 സ്പീഡ് മാനുവവും 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സും 1.4 ലീറ്റർ ഡീസലിന് 6 സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com