ADVERTISEMENT

ടാറ്റ മോട്ടോഴ്സിന്റെ ചെറു ഹാച്ച്ബാക്കായ ടിയാഗൊ കൂടുതൽ സുരക്ഷാസംവിധാനങ്ങളോടെ വിൽപ്പനയ്ക്കെത്തി. അടിസ്ഥാന വകഭേദം മുതൽ ഡ്യുവൽ എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം(എ ബി എസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ(ഇ ബി ഡി), കോർണർ സ്റ്റെബിലിറ്റി കൺട്രോൾ(സി എസ് സി), റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയെല്ലാം ലഭ്യമാകും. 4.40 ലക്ഷം രൂപ മുതലാണു ഡൽഹി  ഷോറൂമിലെ വില.

കൂടാതെ വാഹന വേഗം നിശ്ചിത പരിധി വിട്ടാൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനത്തിനൊപ്പം ഡ്രൈവറോ മുൻസീറ്റ് യാത്രികനോ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ശബ്ദ സൂചനയും ‘ടിഗായൊ’യിൽ ടാറ്റ മോട്ടോഴ്സ് ലഭ്യമാക്കിയിട്ടുണ്ട്.  ഇതോടൊപ്പം സീറ്റ് ബെൽറ്റിൽ പ്രീടെൻഷനറും ലോഡ് ലിമിറ്ററും ഏർപ്പെടുത്തി. മെച്ചപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളുള്ള ‘ടിയാഗൊ’ ഉടൻ രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തുമെന്നും ടാറ്റ മോട്ടോഴ്സ് അറിയിച്ചു. 

മൂന്നു വർഷം മുമ്പ് 2016 ഏപ്രിലിൽ വിൽപ്പനയ്ക്കെത്തിയ ‘ടിയാഗൊ’യിലൂടെയാണു യാത്രാവാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ‘ടിയാഗൊ’ അടിസ്ഥാനമാക്കി പുതിയ വകഭേദങ്ങളും ബ്രാൻഡ് വിപുലീകരണവും നടത്തി കൂടുതൽ നേട്ടം കൊയ്യാനും ടാറ്റ മോട്ടോഴ്സിനു സാധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com