ADVERTISEMENT

രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി ഹെക്ടർ വിപണിയിൽ. 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടർ എത്തുന്നത്. ജൂൺ നാലു മുതൽ തന്നെ എംജി മോട്ടാർ ഇന്ത്യ ഹെക്ടറിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 10000 ബുക്കിങ്ങുകൾ ലഭിച്ചുെവന്നും എംജി അറിയിച്ചു.

mg-hector-1
MG Hector

ഇന്റർനെറ്റ് എസ്‌യുവി എന്ന പേരിൽ പുറത്തിങ്ങുന്ന വാഹനത്തിൽ ഇന്ത്യൻ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുണ്ടാകും എന്നാണ് എംജി വില പ്രഖ്യാപിച്ചുകൊണ്ട് അറിയിച്ചത്. അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.

രണ്ട് എൻജിൻ ഓപ്ഷനുകളോടെയാണ് ഹെക്ടറിന്റെ വരവ്.143 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ, 170 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന രണ്ടു ലീറ്റർ ഡീസൽ എൻജിൻ, കൂടാതെ ടർബോ പെട്രോളിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് പതിപ്പും എം ജി മോട്ടാർ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. താഴ്ന്ന വേഗത്തിൽ 20 എൻഎം അധിക ടോർക്കിനു പുറമെ 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനെ അപേക്ഷിച്ച് 12% അധിക ഇന്ധനക്ഷമതയും ഈ കൂട്ടുകെട്ടിന് എം ജി മോട്ടാർ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. അതേസമയം, ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സാണ്.

mg-hector-1
MG Hector

ഈ വിഭാഗത്തിൽ ഇതാദ്യമെന്നു കരുതുന്ന ഒട്ടേറെ സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് ഹെക്ടറിന്റെ വരവ്. ധാരാളം കണക്ടിവിറ്റി സാങ്കേതികവിദ്യയുടെ പിൻബലമുള്ള 10.4 ഇഞ്ച് പോർട്രെയ്റ്റ് ഓറിയന്റഡ് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പനോരമിക് സൺറൂഫ് എന്നിവയൊക്കെ കാറിലുണ്ട്. ഹെക്ടറിന്റെ എല്ലാ വകഭേദത്തിലും ഇരട്ട എയർബാഗുണ്ട്; മുന്തിയ പതിപ്പുകളിൽ ആറ് എയർബാഗും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com