sections
MORE

ഇതാ ‍പുതിയ ഡസ്റ്റർ, വില 7.99 ലക്ഷം മുതല്‍

HIGHLIGHTS
  • ആർഎക്സ്ഇ പെട്രോളിന് 7.99 ലക്ഷവും ആർഎക്സ്എസ് പെട്രോളിന് 9.0 ലക്ഷം രൂപയു
  • 110 പിഎസ് ഡീസൽ പതിപ്പിന്റെ വില 11.20 ലക്ഷം രൂപ
renault-duster
Renault Duster
SHARE

റെനോയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ ഡസ്റ്ററിന്റെ നവീകരിച്ച പതിപ്പ് വിപണിയിൽ. പരിഷ്കരിച്ച ഡസ്റ്ററിന് 7.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പെട്രോൾ, പെട്രോൾ സിവിടി, ഡീസൽ 85 പിഎസ്, ഡീസൽ 110 പിഎസ്, ഡീസൽ എഎംടി, ഡീസൽ ഓൾവീൽ ഡ്രൈവ് തുടങ്ങിയ വകഭേദങ്ങളിൽ പുതിയ ഡസ്റ്റർ വിപണിയിലുണ്ട്. ആർഎക്സ്ഇ പെട്രോളിന് 7.99 ലക്ഷവും ആർഎക്സ്എസ് പെട്രോളിന് 9.0 ലക്ഷം രൂപയുമാണ് വില. ആർഎക്സ്എസ് പെട്രോളിന്റെ സിവിടി പതിപ്പിന് 9.99 ലക്ഷം രൂപയും. 85 പിഎസ് ഡീസൽ വകഭേദങ്ങൾക്ക് 9.30 ലക്ഷം രൂപയും 9.99 ലക്ഷം രൂപയുമാണ് വില. 110 പിഎസ് ഡീസൽ പതിപ്പിന്റെ വില 11.20 ലക്ഷം രൂപ. എഎംടി, ഓൾവീൽ ഡ്രൈവ് വകഭേദങ്ങൾ ഡീസൽ പതിപ്പിൽ മാത്രമാണ് ലഭിക്കുക. എഎംടിക്കും ഓൾവീൽ ഡ്രൈവിന് 12.50 ലക്ഷം രൂപ തന്നെയാണ് വില.

renault-duster-1

ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പ്രൊജക്ടർ ഹെഡ്‌ലാംപ്, ക്രോം സ്പർശമുള്ള ഗ്രിൽ, പുതിയ ശൈലിയിലുള്ള ബോണറ്റ്, കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാനദണ്ഡങ്ങൾ പാലിക്കും വിധമുള്ള ഉയർന്ന ബോണറ്റ് ലൈൻ, പരിഷ്കരിച്ച മുൻബംപർ, മുന്നിലും പിന്നിലും സ്കിഡ് പ്ലേറ്റ്, പുത്തൻ രൂപകൽപ്പനയുള്ള അലോയ് വീൽ, ടെയിൽ ഗേറ്റിനു പ്ലാസ്റ്റിക് ക്ലാഡിങ് തുടങ്ങിയവയാണു നവീകരിച്ച ‘ഡസ്റ്ററി’ന്റെ പുറത്തെ പ്രധാന മാറ്റങ്ങൾ.

അകത്തളത്തിലാകട്ടെ പുത്തൻ സ്റ്റീയറിങ് വീൽ, ആപ്പിൾ കാർ പ്ലേ – ആൻഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റിയോടെ പരിഷ്കരിച്ച ഇൻഫൊടെയ്ൻമെന്റ് സംവിധാനം, സെന്റർ കൺസോളിൽ ചതുരാകൃതിയിലുള്ള എസി വെന്റ്, മോക്ക് അലൂമിനിയം, ക്രോം തുടങ്ങിയവയുടെ ബുദ്ധിപൂർവമായ ഉപയോഗം തുടങ്ങിയവയാണ് അകത്തളത്തിലെ പുതുമ. കൂടാതെ പരിഷ്കരിച്ച നീലനിറത്തിലും ഈ ഡസ്റ്റർ വിൽപ്പനയ്ക്കെത്തും.

കോംപാക്ട് എസ്‌യുവിക്കു കരുത്തേകുക 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾ തന്നെയാവും. പെട്രോൾ എൻജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ, സി വി ടി ട്രാൻസ്മിഷനുകളും ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സുകളുമുണ്ടാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA