ADVERTISEMENT

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എർട്ടിഗയുമായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. വിവിധോദ്ദേശ്യ വാഹന(എംപിവി)മായ എർട്ടിഗയുടെ ബിഎസ്ആറ് പെട്രോൾ പതിപ്പിന് 7.54 ലക്ഷം രൂപയാണു ഷോറൂം വില. ബിഎസ് നാല് നിലവാരമുള്ള പെട്രോൾ എൻജിൻ ഘടിപ്പിച്ച എർട്ടിഗയെ അപേക്ഷിച്ച് 10,000 രൂപ അധികമാണിത്.

രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് നിലവാരം പ്രാബല്യത്തിലെത്താൻ ഏഴു മാസത്തോളം ബാക്കി നിൽക്കെയാണു മാരുതി സുസുക്കി പുത്തൻ എർട്ടിഗ പുറത്തിറക്കുന്നത്. ഇതോടെ എർട്ടിഗയടക്കം ആറു മോഡലുകളിൽ കമ്പനി ബിഎസ് ആറ് നിലവാരമുള്ള പെട്രോൾ എൻജിൻ ലഭ്യമാക്കി. ഓൾട്ടോ, വാഗൻആർ, സ്വിഫ്റ്റ്, ബലേനൊ, ഡിസയർ എന്നിവയിലാണു കമ്പനി നേരത്തെ ബിഎസ് ആറ് എൻജിൻ ഘടിപ്പിച്ചത്. നോൺ മീതേൻ ഹൈഡ്രോ കാർബൺസ്(എൻഎംഎച്ച്സി) എമിഷൻ വിഭാഗത്തിലെ കർശന നിലവാരം കൈവരിക്കാൻ കമ്പനിയുടെ ബി എസ് ആറ് ശ്രേണിക്കു കഴിയുമെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം. 

ബി എസ് ആറ് നിലവാരമുള്ള എൻജിനിൽ ബിഎസ് നാല് നിലവാരമുള്ള പെട്രോളും ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു. ബിഎസ് നാല് ഇന്ധനത്തിലെ പ്രവർത്തന മികവ് ഉറപ്പാക്കാനുള്ള പരീക്ഷണങ്ങൾ കൂടി നടത്തിയശേഷമാണു വാഹനങ്ങൾ അവതരിപ്പിച്ചതെന്നും മാരുതി സുസുക്കി വിശദീകരിച്ചു. കുറഞ്ഞ നിലവാരത്തിലുള്ള ഇന്ധനം ഉപയോഗിച്ചതിന്റെ പേരിൽ എൻജിന്റെ പ്രകടനത്തിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നും മാരുതി സുസുക്കി ഉറപ്പു നൽകുന്നു. 

ന്ദ്ര സർക്കാർ നിശ്ചയിച്ച സമയപരിധിക്കും ഏറെ മുമ്പ് ബിഎസ് ആറ് നിലവാരമുള്ള പെട്രോൾ എൻജിൻ വ്യാപിപ്പിക്കുന്നതു മലിനീകരണ വിമുക്തമായ പരിസ്ഥിതിയോടു മാരുതിക്കുള്ള പ്രതിബദ്ധതയുടെ തെളിവാണെന്നു കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഇക്കൊല്ലം തന്നെ കൂടുതൽ മോഡലുകൾ ബിഎസ് ആറ് നിലവാരം കൈവരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് പുതിയ എർട്ടിഗ  വിപണിയിലെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com