ADVERTISEMENT

മാരുതി സുസുക്കിയുടെ പ്രീമിയം എംയുവിയായ എക്സ്എൽ 6 പുറത്തിറങ്ങി. 9.79 ലക്ഷം രൂപയാണ് അടിസ്ഥാന മോഡലിന്റെ വില. സീറ്റ, ആൽഫ വകഭേദങ്ങളിലയി മാനുവൽ, ഓട്ടമാറ്റിക്ക് ഗിയർബോക്സുകളിലാണ് വാഹനം ലഭിക്കുക. സീറ്റ മാനുവലിന് 9.79 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 10.89 ലക്ഷം രൂപയും ആൽഫ മാനുവലിന് 10.36 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.46 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില. 

maruti-suzuki-xl6-price
Maruti Suzuki XL 6

പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ആറ് സീറ്റ് എംയുവി എക്സ്എൽ 6–ന്റെ ബുക്കിങ് കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. മാരുതിയുടെ  അഞ്ചാം തലമുറ ഹാർട്ട് ടെക്ക് പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച വാഹനത്തിന് കരുത്താകുന്നത് ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റർ സ്മാർട് ഹൈബ്രിഡ് പെട്രോൾ എൻജിനാണ്. 77 കിലോവാട്ട് കരുത്തും 138 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്.

maruti-suzuki-xl-6-3
Maruti Suzuki XL 6

മാനുവൽ വകഭേദത്തിന് ലീറ്ററിന് 19.01 കിലോമീറ്ററും ഓട്ടമാറ്റിക്ക് വകഭേദത്തിന് 17.99 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും നാലു സ്പീഡ് ടോർക്ക് കൺവേർട്ടർ ഗിയർബോക്സുമാണ് വാഹനത്തിൽ. 

maruti-suzuki-xl-6-1
Maruti Suzuki XL 6

സ്പോർട്ടിയായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാംപോടു കൂടിയ ഹെഡ്‍ലൈറ്റുകൾ, ബോഡി ക്ലാഡിങ്ങുകൾ, കറുത്ത അലോയ് വീലുകൾ തുടങ്ങി എസ്‌യുവി ചന്തം തോന്നിക്കാൻ വേണ്ട ഫീച്ചറുകളെല്ലാം പുതിയ വാഹനത്തിലുണ്ട്.

maruti-suzuki-xl-6-2
Maruti Suzuki XL 6

കൂടാതെ പ്രീമിയം ലുക്കുള്ള  ഓൾ ബ്ലാക്ക് ഇന്റീരിയർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർവൈപ്പര്‍, പുതിയ സ്മാർട് പ്ലേ സ്റ്റുഡിയോ ഇൻഫോടൈൻമെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിനുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com