ADVERTISEMENT

ഇന്ത്യൻ വിപണി ആകാംക്ഷയോടെ കാത്തിരുന്ന കിയയുടെ എസ്‌യുവി സെൽറ്റോസ് വിപണിയിൽ. അടിസ്ഥാന വകഭേദത്തിന് 9.69 ലക്ഷം മുതലാണ് വില. ടെക്‌ലൈൻ, ജിടി ലൈൻ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന സെൽടോസിന്റെ ടെക്‌ലൈനിന്റെ വില 9.69 ലക്ഷം മുതൽ 15.99 ലക്ഷം വരെയും ജിടിലൈനിന്റേത് 13.49 ലക്ഷം മുതൽ 15.99 ലക്ഷം രൂപ വരെയുമാണ്. ടെക് ലൈൻ 1.5 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളോടെ ലഭിക്കുമ്പോൾ ജിടി ലൈൻ 1.4 ലീറ്റർ ടർബോ പെട്രോൾ എൻജിനോടെയാണ് വിപണിയിലെത്തിയത്. 

kia-price

കഴിഞ്ഞ മാസം 15 മുതൽ 32035 പ്രീബുക്കിങ്ങുകൾ വാഹനത്തിന് ലഭിച്ചു എന്നാണ് കിയ അറിയിച്ചത്. ഇതിൽ ആദ്യ ദിവസം മാത്രം ലഭിച്ചത് 6046 ബുക്കിങ്ങുകളാണ്.  ഹ്യുണ്ടേയിയുടെ സഹസ്ഥാപനമായ കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യ വാഹനമായ സെൽറ്റോസിന് മികച്ച വിജയം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷ. എസ്‍യുവി സെഗ്മെന്റിന് സമഗ്രമാറ്റങ്ങളുമായാണ് കിയ എത്തുന്നത്.കിയ

Kia-Interior-2

സെൽറ്റോസ് വാങ്ങണോ? അഞ്ചു കാരണങ്ങളിതാ

മികച്ച രൂപ ഭംഗി. ഹെഡ്‌ലാംപും ഐസ് ക്യൂബിനെ അനുസ്മരിക്കുന്ന ഫോഗ്‌ലാംപുമെല്ലാം വ്യത്യസ്ത ലുക്കാണ് സെൽറ്റോസിന് നൽകുന്നത്. പ്രീമിയം ഇന്റീരിയറാണ് സെൽറ്റോസിന്. സൺ റൂഫടക്കം പ്രീമിയം കാറുകൾ നൽകുന്ന എല്ലാ സൗകര്യങ്ങളും ഈ എസ്‌യുവിയിലുണ്ട്. സെഗ്മെന്റിൽ ആദ്യമായി ഹെഡ്സ് അപ് ഡിസ്പ്ലേ വാഹനത്തിൽ ഇടം പിടിച്ചു. കൂടാതെ 360 ഡിഗ്രി ക്യാമറയും മൂഡ് െെലറ്റിങ്ങും ടയർ പ്രഷർ മോണിറ്റർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

Kia-seltos6

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്6) നിലവാരം പുലർത്തുന്ന മൂന്നു എൻജിനുകളോടെയാവും സെൽറ്റോസിന്റെ വരവ്. 1.5 ലീറ്റർ ശേഷിയുള്ള പെട്രോൾ, ഡീസൽ എൻജിനുകൾ 115 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുമ്പോൾ കാറിലെ 1.4 ലീറ്റർ, ടർബോ പെട്രോൾ എൻജിന് 140 ബിഎച്ച്പി കരുത്തു സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം  7 സ്പീഡ് ഡിസിടി ഓട്ടമാറ്റിക് ഗീയർബോക്സും ഈ എൻജിന്റെ കൂടെ ലഭിക്കും. 1.5 ലീറ്റർ പെട്രോൾ എൻജിനൊപ്പം ആറ് സ്പീഡ് മാനുവൽ, ഐവിടി ഓട്ടമാറ്റിക്ക് ഗീയർബോക്സും 1.5 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് മാനുവലും  ആറ് സ്പീഡ് അഡ്വാൻസിഡ് ഓട്ടമാറ്റിക്കുമാണ് ട്രാൻസ്മിഷൻ.

Kia-Interior

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ സ്ഥാപിച്ച ശാലയിൽ കിയ മോട്ടോഴ്സ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. . ആഭ്യന്തര വിപണിക്കു പുറമേ മധ്യപൂർവേഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കിയ മോട്ടോഴ്സ് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. സെൽറ്റോസുമായി പ്രവർത്തനം ആരംഭിച്ച ശേഷം അടുത്ത രണ്ടു വർഷത്തിനകം നാലു മോഡലുകൾ കൂടി ഈ ശാലയിൽ നിർമിക്കാനും കിയയ്ക്കു പദ്ധതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com