മാരുതിയുടെ മിനി എസ്‌യുവി എസ്പ്രെസോ വിപണിയിൽ, വില 3.69 ലക്ഷം മുതൽ

spresso-1
Maruti Suzuki S Presso
SHARE

ചെറുകാർ വിപണിയിലേയ്ക്ക് എസ്‌യുവി ചന്തവുമായി മാരുതി സുസുക്കി എസ്പ്രെസോ വിപണിയിൽ. 3.69 ലക്ഷം മുതൽ 4.91 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അടിസ്ഥാന വകഭേദത്തിന് 3.69 ലക്ഷം രൂപയും എൽഎക്സ്ഐ വകഭേദത്തിന് 4.05 ലക്ഷം രൂപയും വിഎക്സ്ഐയ്ക്ക് 4.24 ലക്ഷം രൂപയും വിഎക്സ്ഐ എജിഎസിന് 4.67 ലക്ഷം രൂപയും വിഎക്സ്ഐ പ്ലസിന് 4.48 ലക്ഷം രൂപയും വിഎക്സ്ഐ പ്ലസ് എജിഎസിന് 4.91 ലക്ഷം രൂപയുമാണ് വില. 

spresso-price

സെഗ‌്മെന്റിൽ തന്നെ ഏറ്റവും മികച്ച സുരക്ഷയും സ്റ്റൈലുമായാണ് എസ്പ്രെസോ എത്തുന്നത് എന്നാണ് മാരുതി പറയുന്നത്. എബിഎസ് വിത്ത് ഇബിഡി, എയർബാഗ് തുടങ്ങി പത്തിൽ അധികം സുരക്ഷാ സംവിധാനങ്ങളുമായാണ് കാർ പുറത്തിറങ്ങുന്നത്. ഹാർടെക് പ്ലാറ്റ്ഫോമിന്റെ അഞ്ചാം തലമുറയിലാണ് എസ്പ്രസോയുടെ നിർമാണം. ബിഎസ്6 നിലവാരത്തിലുള്ള 1 ലീറ്റർ  എൻജിനാണ് കാറിന് കരുത്തു പകരുന്നത്. പൂർ‌ണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ച് നിർമിക്കുന്ന കാറാണ് എസ്പ്രെസോ. ഇന്ത്യ കൂടാതെ  സൗത്ത് അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങളിലും എസ്പ്രെസോ വിൽപനയ്ക്കെത്തും. 

spresso

അഞ്ച് സ്പീഡ് മാനുവൽ, ‌എജിഎസ് ഗിയർബോക്സുകളിൽ വാഹനം ലഭിക്കും. ലീറ്ററിന് 21.7 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എസ്‍യുവി ചന്തം വേണ്ടുവോളമുള്ള കാറിന് ബോൾഡായ മുൻഭാഗവും പിൻ ഭാഗവുമാണ്. എസ്‌യുവി ലുക്ക് തോന്നിക്കാൻ വേണ്ടി മസ്കുലറായ വീൽ ആർച്ചുകളും ഉയർന്ന ബോണറ്റും വലിപ്പമുള്ള മുൻ–പിൻ ബംപറുകളും സ്കഫ് പ്ലേറ്റുകളുമൊക്കെ കാറിലുണ്ട്.

spresso-2

സ്റ്റൈലിഷായ ഡ്യുവൽ ടോൺ (ബോഡി കളേർഡ്) ഇന്റീരിയറാണ്. ഡാഷ്ബോർഡിന്റെ മധ്യത്തിലാണ് മീറ്റർ കൺസോളിന്റെ സ്ഥാനം. മികച്ച സീറ്റുകളും സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറുകളുമായിട്ടാണ് എസ്പ്രെസോ എത്തിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA