എസ്‍യുവി ലുക്കുമായി പുതിയ ക്വിഡ്, വില 2.83 ലക്ഷം മുതല്‍

kwid
Kwid
SHARE

റെനൊയുടെ ജനപ്രിയ ചെറുകാർ ക്വിഡിന്റെ രണ്ടാം തലമുറ വിപണിയിൽ. എട്ടുമോഡലുകളിലായി വിപണിയിലെത്തുന്ന ക്വിഡിന്റെ 800 സിസി വകഭേദത്തിന് 2.83 ലക്ഷം മുതൽ 4.13 ലക്ഷം വരെയും വൺ ലീറ്റർ വകഭേദത്തിന് 4.33 ലക്ഷം മുതൽ 4.84 ലക്ഷം രൂപവരെയാണ് വില. 800 സിസി സ്റ്റാന്റേർഡിന് 2.83 ലക്ഷം രൂപയും ആർഎക്സ്ഇക്ക് 3.53 ലക്ഷം രൂപയും ആർഎക്സ്എല്ലിന് 3.83 ലക്ഷം രൂപയും ആർഎക്സ്ടി 4.13 ലക്ഷം രൂപയുമാണ് വില. ഒരു ലീറ്റർ വകഭേദത്തിന്റെ ആർഎക്സ്ടിക്ക് 4.33 ലക്ഷം രൂപയും ക്ലൈംബറിന് 4.54 ലക്ഷം രൂപയും ആർഎക്സ്ടി ഈസിആറിന് 4.63 ലക്ഷം രൂപയും ക്ലൈംബർ ഇസിആറിന് 4.84 ലക്ഷം രൂപയുമാണ് വില.

kwid-2

ചൈനയിൽ പുറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാർ കെഇസഡ്–ഇയോട് വളരെയധികം സാമ്യമുണ്ട് പുതിയ ക്വിഡിന്. പുതിയ ബംബർ, സ്പ്ലിറ്റ് ഹെഡ്‍ലാംപ്, എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങി വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കുന്ന മാറ്റങ്ങൾ പുതിയ ക്വിഡിലുണ്ട്. ബംബറിലേക്ക് ഇറങ്ങിയാണ് ഹെഡ്‌ലാംപുകളുടെ സ്ഥാനം. പുതിയ ടെയിൽ ലാംപ് കൂടാതെ പിന്നിലും കാര്യമായ മാറ്റങ്ങളുണ്ട്.

kwid-3

അടുത്തിടെ വിപണിയിലെത്തിയ ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ്. എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്. 54പിഎസ് കരുത്തുള്ള 799 സിസി എൻജിനും 68 പിഎസ് കരുത്തുള്ള 1 ലീറ്റർ എൻജിനുമാണ ്ക്വിഡിന് കരുത്തേകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA