ക്ലാസിക് വിപണിയിലെ സുൽത്താനാകാൻ ജാവ പേരക്, വില 1.94 ലക്ഷം

jawa-perak
Jawa Perak
SHARE

കഴിഞ്ഞ വർഷം നടന്ന ജാവയുടെ അരങ്ങേറ്റത്തിലെ പ്രധാന താരമായിരുന്നു പേരക്. ജാവ ക്ലാസിക്, ജാവ 42 എന്നീ മോഡലുകൾക്കിടയിൽ വ്യത്യസ്തനായി നിന്ന പേരക്കിനെ അന്ന് കമ്പനി പുറത്തിറക്കിയിരുന്നില്ല. ജാവ ഇന്ത്യൻ വിപണിയിൽ വീണ്ടുമെത്തി കൃത്യം ഒരു വർഷത്തിന് വർഷം പേരക്കുമായി ജാവ എത്തിയിരിക്കുന്നു. 1.94 ലക്ഷമാണ് ബോബർ സ്റ്റൈലിലുള്ള ഈ ബൈക്കിന്റെ വില.

jawa-perak-2
Jawa Perak

വാഹനം ഔദ്യോഗികമായി പുറത്തിറക്കിയെങ്കിലും അടുത്ത വർഷം ജനുവരി മുതൽ മാത്രമേ ബുക്കിങ് ആരംഭിക്കൂവെന്നാണ് ജാവ അറിയിക്കുന്നത്. ഏപ്രിൽ മുതൽ ഉപഭോക്താക്കൾക്ക് വാഹനം കൈമാറി തുടങ്ങും. ബിഎസ്‍ 6 നിലവാരത്തിലുള്ള  334 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുക. 30 ബിഎച്ച്പി കരുത്തും 31 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്, ആറ് സ്പീഡാണ് ഗിയർബോക്സ്.

jawa-perak-1
Jawa Perak

ക്ലാസിക്ക് മോട്ടർസൈക്കിളുകളുടെ സമവാക്യം തന്നെ മാറ്റാൻ പോന്ന രൂപഭംഗിയാണ് പേരക്കിന് എന്നാണ് ജാവ പറയുന്നത്. വിപണിയിലെ ഏതൊരു ബൈക്കിനേയും വെല്ലുവിളിക്കുന്ന രൂപഗുണത്തിലെത്തുന്ന പേരക് യുവാക്കൾക്ക് ഹരമാകുമെന്നാണ് ജാവയുടെ പ്രതീക്ഷ.

English Summary: Jawa Perak Lauched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA