ബിഎസ് 6 നിലവാരത്തിൽ ഹോണ്ട സിറ്റി പെട്രോള്‍, വില 9.91 ലക്ഷം

honda-city
Honda City
SHARE

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരം പുലർത്തുന്ന പെട്രോൾ എൻജിനോടെ ഹോണ്ട സിറ്റി വിൽപ്പനയ്ക്കെത്തി. 9.91 ലക്ഷം രൂപയാണു കാറിനു രാജ്യത്തെ ഷോറൂമുകളിൽ വില. ‌ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ഇടത്തരം സെഡാനായ സിറ്റി നിലവിൽ ബി എസ് ആറ് നിലവാരമുള്ള പെട്രോൾ എൻജിനോടെ മാത്രമാവും ലഭ്യമാവുക. ഡീസൽ എൻജിനുള്ള ബിഎസ്ആറ് സിറ്റി പിന്നാലെ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇതോടെ കാറിന്റെ മുന്തിയ വകഭേദങ്ങളുടെ വില 14.31 ലക്ഷം രൂപ വരെയായി ഉയരും. 

മാനുവൽ, ഒാട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെ വിപണിയിലുള്ള സിറ്റിയിൽ വി, വി എക്സ്, സെഡ് എക്സ് വകഭേദങ്ങളിൽ ഡിജിപാഡ് 2.0 ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ലഭ്യമാണ്. ആപ്പ്ൾ കാർ പ്ലേ, ആൻഡ്രോയ്്ഡ് ഒാട്ടോ എന്നിവ സഹിതമെത്തുന്ന 17.7 സെ. മീ. ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റത്തിൽ ഉപഗ്രഹാധിഷ്ഠിത നാവിഗേഷൻ, യു എസ് ബി വൈ ഫൈ റിസീവർ വഴി തത്സമയ ട്രാഫിക് സപ്പോർട്ട്, വോയ്സ് കമാൻഡ് തുടങ്ങിയവയൊക്കെയുണ്ട്.

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ പിന്തുടർന്ന്് നൂതനവും അത്യാധുനികവുമായ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നു ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റും വിൽപ്പന, വിപണന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയൽ അഭിപ്രായപ്പെട്ടു. മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവാരമുള്ള സിറ്റിക്കു പിന്നാലെ മറ്റു മോഡലുകളുടെ ഭാരത് സ്റ്റേജ് ആറ് പതിപ്പുകളും വിൽപ്പനയ്ക്കെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

സിറ്റി കൂടിയെത്തിയതോടെ ഹോണ്ട ശ്രേണിയിലെ മൂന്നു മോഡലുകളാണ് ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിച്ചത്. പെട്രോൾ എൻജിനുള്ള സിആർ - വി എസ്‍യുവി, സിവിക് സെഡാൻ എന്നിവയുടെ ബി എസ് ആറ് പതിപ്പുകളാണു ഹോണ്ട നേരത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA