കാത്തിരിപ്പിനൊടുവിൽ ചേതക് എത്തി, ഒറ്റ ചാർജിൽ 95 കി.മീ; വില 1 ലക്ഷം

bajaj-chetak
Bajaj Chetak
SHARE

ബജാജിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ചേതക് വിപണിയിൽ. രണ്ടു വകഭേദങ്ങളിലായി എത്തുന്ന ചേതക്കിന്റെ അർബൻ വകഭേദത്തിന് ഒരു ലക്ഷം രൂപയും പ്രീമിയത്തിന് 1.15 ലക്ഷം രൂപയുമാണ് വില. റിവേഴ്സ് ഗിയറുള്ള ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് സ്കൂട്ടറും ചേതക് തന്നെയാണ്. 3.8 kW/ 4.1kW ഇലക്ട്രിക് മോട്ടറുള്ള സ്കൂട്ടറിന് രണ്ടു ഡ്രൈവ് മോഡുകളുണ്ട് സ്പോർട്, ഇക്കോ. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണു ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇക്കോ മോഡിൽ സ്കൂട്ടറിന്റെ സഞ്ചാരപരിധി 95 കിലോമീറ്ററായി ഉയരും.

bajaj-chetak-2

പൂർണമായും ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂറും 25 ശതമാനം ചാർജു ചെയ്യാൻ ഒരു മണിക്കൂറും വേണം. ബാറ്ററിക്ക് മൂന്നു വർഷവും 50000 കിലോമീറ്റർ വാറന്റിയും കമ്പനി നൽകുന്നുണ്ട്. തുടക്കത്തിൽ പുണെ, െബംഗളൂരു എന്നീ നഗരങ്ങളിലും പിന്നീട് മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലുമാണ് ചേതക് വിൽപനയ്ക്കെത്തിക്കുക.

bajaj-chetak-1

രാജ്യത്തെ കെടിഎം ഷോറൂമുകൾ വഴിയാവും ഇ സ്കൂട്ടറായ ചേതക് വിൽപ്പനയ്ക്കെത്തുകയെന്നു നേരത്തെ തന്നെ ബജാജ് വെളിപ്പെടുത്തിയിരുന്നു. പഴമയുടെ സ്പർശം തുളുമ്പുന്ന രൂപകൽപ്പനയോടെ എത്തുന്ന ഈ ചേതക്കിൽ വലുപ്പമേറിയ ബോഡി പാനലുകളും അഴകൊഴുകുന്ന ശൈലിയുമാണു ബജാജ് പിന്തുടരുന്നത്.

bajaj-chetak

ഫെതർ ടച് സ്വിച് ഗീയർ, പൂർണ തോതിലുള്ള എൽഇഡി ലൈറ്റിങ്, ഡിജിറ്റൽ കൺസോൾ, മിറർ സ്റ്റോക്ക്, സൈഡ് സ്റ്റാൻഡ് എന്നിങ്ങനെ ഗുണമേന്മയേറിയ സാമഗ്രികൾ ബജാജ് ഉറപ്പാക്കിയിട്ടുണ്ട്.
English Summary: Bajaj Chetak Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA