ജീപ്പ് കോംപസ് ഡീസൽ ഓട്ടമാറ്റിക്ക് വിപണിയിൽ വില 22.10 ലക്ഷം മുതൽ

jeep-compass
Jeep Compass
SHARE

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ജനപ്രിയ എസ്‍യുവി കോംപസിന്റെ ഡീസൽ ഓട്ടമാറ്റിക്ക് വകഭേദദം വിപണിയിൽ. ലോഞ്ചുറ്റ്യൂഡ്, ലിമിറ്റഡ് പ്ലസ് എന്നീ വകഭേദങ്ങളുടെ നാലു വീൽ ഡ്രൈവ് മോഡലിലാണ് ഓട്ടമാറ്റിക്ക് ഗിയർബോക്സ് നൽകിയിരിക്കുന്നത്.  ലോഞ്ചുറ്റ്യൂഡിന് 22.10 ലക്ഷം രൂപയും ലിമിറ്റഡ് പ്ലസിന് 25.15 രൂപയുമാണ് എക്സ് ഷോറൂം വില. 

ബിഎസ് 6 നിലവാരത്തിലുള്ള 2.0 ഡീസൽ എൻജിനാണ് ജീപ്പ് കോംപസ് ഡീസൽ ഓട്ടമാറ്റിക്കിന് കരുത്തേകുന്നത്.  173 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്.  9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. റിവേഴ്‌സ് കാമറ, ഡൈനാമിക് ഗ്രിഡ് ലൈനുകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നീ ഫീച്ചറുകളുമായിട്ടാണ് ലോഞ്ചിറ്റിയൂഡ് വേരിയന്റ് എത്തുന്നത്. 

ഉയർന്ന വകഭേദമായ ലിമിറ്റഡ് പ്ലസിൽ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, എട്ടു വിധത്തില്‍ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോ ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍ ആറ് എയര്‍ബാഗുകള്‍ എന്നീ ഫീച്ചറുകളുണ്ട്.

ജീപ്പിന്റെ ചെറു എസ്‌യുവായ കോംപസ് 2017 ജൂലൈ 31നാണ് വിപണയിലെത്തുന്നത്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിപണിയിൽ സൂപ്പർഹിറ്റായി മാറി കോംപസ്. നേരത്തെ ഉയർന്ന വകഭേദമായ ട്രെയൽഹോക്കിൽ മാത്രമായിരുന്നു ഡിസൽ ഓട്ടമാറിക്ക് ഉണ്ടായിരുന്നു. 

English Summary: Jeep Compass Diesel Automatic Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA