നെക്സോൺ, ടിയാഗോ, ടിഗോർ: പുതിയ രൂപത്തിൽ ടാറ്റയുടെ ജനപ്രിയ വാഹനങ്ങൾ

tata-cars
Tata Tigor, Tiago, Nexon
SHARE

ജനപ്രിയ വാഹനങ്ങളായ ടിയാഗോ, നെക്സോൺ, ടിഗോർ എന്നിവയുടെ പുതിയ പതിപ്പുമായി ടാറ്റ. ബിഎസ് 6 നിരവാരത്തിലാണ് മൂന്നു വാഹനങ്ങളും വിപണിയിലെത്തിയത്. പെട്രോൾ എൻജിൻ മാത്രമുള്ള ടിയാഗോയ്ക്ക്  4.60 ലക്ഷം രൂപയും ടിഗോറിന് 5.75 ലക്ഷം രൂപയുമാണ് വില. പെട്രോൾ ഡീസൽ എൻജിനുള്ള നെക്സോണിന്റെ പെട്രോൾ വകഭേദത്തിന് 6.95 ലക്ഷം രൂപ മുതലും ഡീസൽ വകഭേദത്തിന് 8.45 ലക്ഷം രൂപ മുതലുമാണ് വില. 

tata-tiago

ഹാരിയറിലൂടെ അരങ്ങേറിയ പുതിയ ഇംപാക്റ്റ് ഡിസൈൻ 2.0 രൂപഭംഗിയിലാണ് കാറുകൾ എത്തുന്നത്. നെക്സോൺ ഇലക്ട്രിക്കിനോടാണ് പുതിയ നെക്സോണിന് സാമ്യമെങ്കിൽ പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിന്റെ മുൻഭാഗത്തോടാണ് ടിഗോറിനും ടിയാഗോയ്ക്കും സാമ്യം. വലുപ്പം കൂടിയ ഗ്രില്ലും വലിയ ഹെഡ്‌ലാംപുകളുമാണ് ഇരുകാറുകൾക്കും.

tata-nexon

ടിഗോറിന്റെ ബംബറിൽ ഫോഗ് ലാംപുകളോട് ചേർന്ന് ഡേറ്റൈം റണ്ണിങ് ലാംപുകളും നൽകിയിരിക്കുന്നു.കൂടുതൽ സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന മൂന്നു വാഹനങ്ങൾക്കും നിലവിലെ മോഡലുകളെക്കാൾ വില കൂടുതലായിരിക്കും എന്നാണ് പ്രതീക്ഷ.

tata-tigor

മാറ്റങ്ങൾ പുറംഭാഗത്ത് മാത്രം ഒതുങ്ങാതെ മൂന്നു വാഹനങ്ങളുടെ ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. നെക്സോണില്‍ ബിഎസ് ആറ് നിലവാരത്തിലുള്ള 1.2 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകള്‍ ഉപയോഗിക്കുമ്പോൾ ടിഗോറിലും ടിയാഗോയിലും പെട്രോൾ എൻജിനുകള്‍ മാത്രമേ ഉണ്ടാകൂ. 

English Summray: Facelifted Tata Nexon, Tiago, Tigor Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA