ഇലക്ട്രിക് ലോകത്തെ സൂപ്പർതാരമാകാൻ എംജി സിഎസ്, വില 20.88 ലക്ഷം മുതൽ

mg-zs-4
SHARE

എംജിയുടെ ഇലക്ട്രിക് എസ്‌യുവിയായ സി എസ് വിപണിയില്‍. എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായി ലഭിക്കുന്ന സിഎസിന്റെ എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില. നേരത്തെ ബുക്കിങ് ആരംഭിച്ച സിഎസിന് മികച്ച പ്രതികരണം ലഭിച്ചു എന്നാണ് എംജി അറിയിച്ചത്. വില പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 2800 ബുക്കിങ്ങുകൾ ലഭിച്ചു. രാജ്യത്ത് കഴിഞ്ഞ 9 മാസം കൊണ്ട് ആകെ 1554 ഇലക്ട്രിക് കാറുകൾ മാത്രം വിറ്റപ്പോഴാണ് ഒരു മാസത്തിൽത്താഴെ സമയം കൊണ്ട് എംജി സി എസ് വൻ പ്രതികരണം നേടിയത്. ജനുവരി 17 മുമ്പ് ബുക്ക് ചെയ്തവർക്ക് എക്സ്ഷോറൂം വിലയിൽ ഒരു ലക്ഷം രൂപ ഇളവും എംജി നല്‍കും.

ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ 5 ഡീലർഷിപ്പുകൾ വഴി വാഹനത്തിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയത്. ഹെക്ടറിന് പിന്നാലെ എംജി മോട്ടാർ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവിയിൽ എംജിയുടെ കണക്റ്റുവിറ്റി ഫീച്ചറുകളെല്ലാമുണ്ടെ്.  142.7 പിഎസ് കരുത്തും 353 എൻഎം ടോർക്കും നൽകുന്ന 44.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 

ഈഒറ്റ ചാർജിൽ 340 കിലോമീറ്ററാണ് റേഞ്ച്. ഡിസി ഫാസ്റ്റ് ചാർ‌ജർ ഉപയോഗിച്ചാൽ 80 ശതമാനം 50 മിനിറ്റിൽ ചാർജാകും. എസി ചാർജർ മോഡലിൽ 6 മുതല്‍ 9 മണിക്കൂർ വരെയാണ് ചാർജിങ് സമയം. ഇതുകൂടാതെയാണ് പോർട്ടബിൾ ചാർജറുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.5 സെക്കന്റ് മാത്രം മതി ഈ കരുത്തന്. 

English Summary: MG ZS EV Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA