ഡസ്റ്റർ ബിഎസ് 6 വിപണിയിൽ വില 8.49 ലക്ഷം

duster
Renault Duster
SHARE

റെനൊയുടെ ചെറു എസ്‌യുവി ഡസ്റ്ററിന്റെ ബിഎസ് 6 വകഭേദം വിപണിയിൽ. 1.5 ലീറ്റർ പെട്രോൾ എൻജിനുമായി എത്തിയ ഡസ്റ്ററിന് 106 ബിഎച്ച്പി കരുത്തും 142 എൻഎം ടോർക്കുമുണ്ട്. നിലവിലെ ബിഎസ്4 ഡസ്റ്ററിന്റെ അടിസ്ഥാന വകഭേദത്തെക്കാൾ ഏകദേശം 50000 രൂപ അധികവും രണ്ടാമത്തെ വകഭേദത്തിനെക്കാൾ ഏകദേശം 10000 രൂപ അധികവുമാണ് പുതിയ ഡസ്റ്ററിന്റെ വില.

നിലവിൽ പെട്രോൾ എൻജിനോടെ മാത്രമെത്തുന്ന ബിഎസ് 6 ഡസ്റ്റിന് ഡീസൽ എൻജിൻ ലഭിച്ചേക്കുമോ എന്ന കാര്യത്തിൽ വൃക്തതയില്ല. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന് 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനും സിവിടി ഗിയർബോസുമുണ്ടായിരുന്നു. ആ മോഡലും ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

English Summary: Renault Duster BS 6 Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA