ADVERTISEMENT

മാരുതിയുടെ ജനപ്രിയ കോംപാക്റ്റ് സെഡാൻ ‍ഡിസയറിന്റെ പുതിയ പതിപ്പ് വിപണിയിൽ. സെഗ്മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുമായാണ് ഡിസയർ എത്തുന്നത്. 66 കിലോവാട്ട് കരുത്തുള്ള ബിഎസ് 6 കെ സീരിസ് ഡ്യുവൽ ജെറ്റ് വിവിടി പെട്രോൾ എൻജിനാണ് പുതിയ വാഹനത്തിൽ. ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് ടെക്നോളജി ഉപയോഗിക്കുന്ന ഡിസയറിന്റെ മാനുവൽ പതിപ്പിന് 23.26 കിലോമീറ്ററും എജിഎസ് പതിപ്പിന് 24.12 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.

maruti-dzire-1

എക്സ്റ്റീരിയറിലും ഇന്റീരിയറിലുമായി നിരവധി മാറ്റങ്ങളുണ്ട്. പുതിയ ഗ്രിൽ, പുതിയ അലോയ് വീലുകൾ എന്നിവ പുറം ഭാഗത്തെ മാറ്റങ്ങളാണ്. സ്റ്റൈലിഷായ ഇന്റീരിയർ, നാച്ചുറൽ ഗ്ലോസ് ഇഫക്റ്റോടു കൂടിയ വുഡൻ ഫിനിഷുള്ള ‍ഡാഷ്ബോർഡ്, ക്രൂസ് കണ്‍ട്രോൾ എന്നിവ പുതിയ ഡിസററിലുണ്ട്. കൂടാതെ ‌10.67 സെന്റീമീറ്റർ ടിഎഫ്ടി മൾടി ഇൻഫർമേഷൻ സിസ്റ്റവും 17.18 സെന്റീമീറ്റർ സ്മാർട്ട്പ്ലെ സ്റ്റുഡിയോ ടച്ച് ഇൻഫൊർടെയ്ൻമെന്റ് സിസ്റ്റവും.

പെട്രോൾ എൻജിൻ മാത്രമായി എത്തുന്ന ഡിസറയിന്റെ എൽഎക്സ്ഐ വകഭേദത്തിന് 5.89 ലക്ഷം രൂപയും വിഎക്സ്ഐക്ക് 6.79 ലക്ഷം രൂപയും ഇസഡ്എക്സ്ഐക്ക് 7.48 ലക്ഷം രൂപയും ഇസഡ്എക്സ്ഐ പ്ലസിന് 8.28 ലക്ഷം രൂപയുമാണ് വില. ഓട്ടോ ഗിയർ സിസ്റ്റവുമായി എത്തുന്ന വിഎക്സ്ഐക്ക് 7.31 ലക്ഷം രൂപയും ഇസഡ്എക്സ്ഐക്ക് 8.00 ലക്ഷം രൂപയും ഇസഡ്എക്സ്ഐ പ്ലസിന് 8.80 ലക്ഷം രൂപയുമാണ് വില.

English Summary: Maruti Suzuki Dzire BS 6 Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com