ADVERTISEMENT

യു എസിൽ നിന്നുള്ള പ്രീമിയം ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ പുത്തൻ സോഫ്റ്റെയ്ൽ മോഡലായ 2020 ലോ റൈഡ് എസ് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. വെസ്റ്റ് കോസ്റ്റ് കസ്റ്റം സ്കീമിൽ നിന്നു പ്രചോദിതമെന്നു ഹാർലി അവകാശപ്പെടുന്ന ബൈക്കിന് 14.69 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഷോറൂം വില. വിവിഡ് ബ്ലാക്ക് നിറമുള്ള 2020 ലോ റൈഡർ എസ് ആണ് ഈ വിലയ്ക്കു ലഭിക്കുക. ബാരകുഡ സിൽവർ നിറത്തിലും ബൈക്ക് ലഭ്യമാവുമെന്നു കമ്പനിയുടെ വൈബ്സൈറ്റിലുണ്ട്. പക്ഷേ ഈ നിറത്തിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മറ്റു രാജ്യങ്ങളിൽ സിൽവർ നിറത്തിലുള്ള ബൈക്കിനു ഹാർലി ഡേവിഡ്സൻ 400 ഡോളർ(ഏകദേശം 30,000 രൂപ) അധികവില ഈടാക്കുന്നുണ്ട്. 

harley-davidson-low-rider
Harley-Davidson Low Rider S

സ്പെഷൽ വിഭാഗത്തിൽപെടുന്ന ‘എസ്’ വകഭേദമെന്ന നിലയിൽ ക്രോമിയത്തിനു പകരം കൂടുതലും ബ്ലാക്ക്ഡ് ഔട്ട് തീമോടെയാണ് മോട്ടോർ സൈക്കിളിന്റെ വരവ്. അതേസമയം എക്സോസ്റ്റിന്റെ അഗ്രത്തിലും എൻജിൻ ഫിന്നിലുമൊക്കെ ക്രോമിയം നിലനിർത്തിയിട്ടുണ്ട്. ഒറ്റ സീറ്റോടെ എത്തുന്ന ബൈക്കിൽ കാഴ്ചപ്പകിട്ടിനായി വീതിയേറിയ ഹാൻഡ്ൽ ബാറും ഇടംപിടിക്കുന്നു. 

സാധാരണ ‘ലോ റൈഡർ’ മോഡലിനെ അപേക്ഷിച്ച് ‘ഫാറ്റ് ബോബി’നോടാണു സാങ്കേതിക വിഭാഗത്തിൽ ‘ലോ റൈഡർ എസി’നു സാമ്യമെന്നു ഹാർലി ഡേവിസ്ഡൻ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ 28 ഡിഗ്രി സ്റ്റീയറിങ് റേക്ക്, 43 എം എം സഞ്ചാര ശേഷിയുള്ള അപ്സൈഡ് ഡൗൺ(യു എസ് ഡി) ഫോർക്ക്, ഇരട്ട ഡിസ്ക് മുൻ ബ്രേക്ക് എന്നിവയൊക്കെ ബൈക്കിലുണ്ട്. 308 കിലോഗ്രാം ഭാരമുള്ള ‘ലോ റൈഡർ എസി’നു കരുത്തേകുന്നത് 1,868 സി സി, 114 മിൽവോകീ എയ്റ്റ് വി ട്വിൻ എൻജിനാണ്; 3,000 ആർ പി എമ്മിൽ 161 എൻ എം ടോർക്കാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ത്യൻ വിപണിയിൽ ‘ലോ റൈഡർ എസി’ന്റെ മത്സരം ഇന്ത്യൻ ‘സ്കൗട്ട് ബോബർ സിക്സ്റ്റി’യോടാവും. എന്നാൽ ‘ബോബർ സിക്സ്റ്റി’ ഇതുവരെ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com