ADVERTISEMENT

ഹ്യുണ്ടേയ്‌യുടെ മിഡ്‌സൈസ് സെഡാന്‍ വെര്‍ണയുടെ പുതിയ മോഡല്‍ വിപണിയില്‍. പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ലഭിക്കുന്ന വാഹനത്തിന് 9.30 ലക്ഷം രൂപ മുതല്‍ 15.09 ലക്ഷം രൂപ വരെയാണ് വില. 1.5 ലീറ്റര്‍ പെട്രോള്‍ മാനുവല്‍ പതിപ്പിന് 9.30 ലക്ഷം രൂപ മുതല്‍ 13.84 ലക്ഷം രൂപ വരെയും ഓട്ടമാറ്റിക്കിന് 11.95 ലക്ഷം മുതല്‍ 13.84 ലക്ഷം രൂപ വരെയുമാണ് വില. ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഏഴു സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറിന്റെ വില 13.99 ലക്ഷം രൂപയാണ്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാനുവലിന് 10.65 ലക്ഷം മുതല്‍ 13.94 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 13.20 ലക്ഷം മുതല്‍ 15.09 ലക്ഷം വരെയുമാണ് വില.

hyundai-verna-2

ഇന്ത്യയിലെ ആദ്യത്തെ കണക്ടഡ് മിഡ് സൈസ് സെഡാന്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന വെര്‍ണയില്‍ ബ്ലൂലിങ്ക് കണക്റ്റുവിറ്റി അടക്കം 45 കണക്ടഡ് ഫീച്ചറുകളുണ്ട്. സ്‌പെക്ടാകുലര്‍ ഡിസൈന്‍, ഔട്ട് സ്റ്റാന്‍ഡിങ് ഫീച്ചേഴ്‌സ്, ഹൈ റിലൈബിലിറ്റി, അഡ്വാന്‍സ്ഡ് ടെക്‌നോളജി, യൂത്ത്ഫൂള്‍ പെര്‍ഫോമന്‍സ് എന്നിങ്ങനെ അഞ്ച് അടിസ്ഥാന തത്വങ്ങളിലാണ് പുതിയ വെര്‍ണയുടെ ഡിസൈന്‍. ഡിജിറ്റല്‍ ക്ലസ്റ്റര്‍, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, ട്വിന്‍ ടിപ് മഫ്‌ളര്‍ ഡിസൈന്‍, സ്മാര്‍ട്ട് ട്രങ്ക്, എമര്‍ജന്‍സി സ്‌റ്റോപ് സിഗ്‌നല്‍, വയര്‍ലൈന്‍ ഫോണ്‍ ചാര്‍ജര്‍, ഇക്കോ കോട്ടിങ്, റിയര്‍ യുഎസ്ബി ചാര്‍ജര്‍ തുടങ്ങി നിരവധി ഫീച്ചറുകളുമായിട്ടാണ് പുതിയ വെര്‍ണ എത്തുക.

hyundai-verna-2

ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളും 1 ലീറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിനുമായി എത്തുന്ന കാറിന് മികച്ച കരുത്തും സ്‌റ്റൈലുമാണ്. ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, ആറു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ മൂന്ന് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകളുമായാണ് പുതിയ വെര്‍ണ എത്തുന്നത്. 7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ 1 ലീറ്ററിലും ആറു സ്പീഡ് ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍ 1.5 ലീറ്റര്‍ പെട്രോളിലും ആറു സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ 1.5 ലീറ്റര്‍ ഡീസലിലും കരുത്തു പകരും. ഇവ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമുണ്ട്.

English Summary: Hyundai Verna Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com