കുറയ്ക്കാനാകുമോ ആഡംബരം? ബിഎംഡബ്ല്യു എക്സ്6 ഇന്ത്യയിൽ, വില 95 ലക്ഷം രൂപ

bmw-x6
BMW X6
SHARE

ബിഎംഡബ്ല്യുവിന്റെ മൂന്നാം തലമുറ എക്സ്6 ഇന്ത്യൻ വിപണിയിൽ. സ്പോർട്സ് ആക്ടിവിറ്റി കൂപ്പെ എന്ന പേരിൽ എക്‌സ് ഡ്രൈവ് 40ഐ എക്‌സ്‌ലൈന്‍, എക്‌സ് ഡ്രൈവ് 40ഐ എം സ്‌പോട്ട് എന്നീ വകഭേദങ്ങളിലായി പെട്രോൾ എൻജിനോടെയാണ് എക്സ് 6 വിപണിയിലെത്തിയത്. 95 ലക്ഷം രൂപയാണ് രണ്ടു വേരിയന്റുകളുടേയും ‍ഡൽഹി എക്സ്ഷോറൂം വില. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്യാമെന്നതാണ് പുതിയ എക്സ് 6ന്റെ പ്രധാന പ്രത്യേകത.

പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് മൂന്നാം തലമുറ എക്സ്6നെ ബിഎംഡബ്ല്യു ഇന്ത്യയിലെത്തുന്നത്. ഇല്ലുമിനേഷന്‍ ലൈറ്റുകളുള്ള സിഗ്നേച്ചര്‍ ഗ്രിൽ (പ്രത്യേകം തിരഞ്ഞെടുക്കണം), ട്വിന്‍ പോഡ് ലേസർ എല്‍ഇഡി ഹെഡ്‌ലൈറ്റ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ തുടങ്ങി എക്സ് 6 ന്റെ പുറം ഭാഗം മനോഹരമാക്കുന്ന ഫീച്ചറുകൾ നിരവധിയുണ്ട്. കൂപ്പേ ശൈലിയിൽ ഒഴുകിയിറങ്ങുന്ന പിൻ ഭാഗവും 20 ഇഞ്ച് ലൈറ്റ് അലോയ് വീലുകളും (21 ഇഞ്ച് ഓപ്ഷനായിട്ടുണ്ട്) വാഹനത്തിന് നൽകുന്നുണ്ട്.

bmw-x6-1

മൂന്നു ലീറ്റർ ടർബൊ പെട്രോൾ എൻജിനുള്ള വാഹനത്തിന് 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുണ്ട്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ. രണ്ടാം തലമുറ എക്സ് 6 നെക്കാൾ 26 എംഎം നീളവും (4935 എംഎ) 15 എംഎം വീതിയുമുണ്ട് (2004) പുതിയ മോഡലിന്. വീൽബെയ്സ് 2975 എംഎം ഉയരം 1696 എംഎം.

ആഡംബരം നിറഞ്ഞ ഉൾഭാഗമാണ്. ഏറ്റവും പുതിയ ഐ ഡ്രൈവോടു കൂടിയ 12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, മസാജ് സംവിധാനമുള്ള മള്‍ട്ടി ഫങ്ഷന്‍ സീറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകൾ പുതിയ എക്സ്6ൽ ഉണ്ട്.

English Summary: BMW X6 Launched In India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA